Uncategorized

“ദൈവം എനിക്ക് നല്ലവൻ”

വചനം

സങ്കീർത്തനം 13 : 6

യഹോവ എനിക്ക് നന്മ ചെയ്തിരിക്കകൊണ്ട് ഞാൻ അവനു പാട്ടു പാടും.

നിരീക്ഷണം

നാം ഈ സങ്കീർത്തനം മുഴുവൻ വായിച്ചാൽ നമുക്ക് മനസ്സിലാകും ദാവീദ് രാജാവ് നിരന്തരം പ്രശ്നത്തിൽ അകപ്പെടുകയാണെന്ന്. താൻ ഇപ്രകാരം പറയുന്നു ഇനിയും എത്രതവണ ശത്രുക്കള്‍ തന്നെ തോൽപ്പിക്കും എന്ന് കർത്താവിനോട് ചോദിക്കുന്നു. എന്നാൽ അവസാന വാക്യത്തിൽ താൻ പറയുന്നു ഞാൻ ദൈവത്തിന് സ്തുതിപാടും കാരണം ദൈവം നല്ലവനാണ്.

പ്രായോഗികം

ആലോചിച്ചു നോക്കൂ ജീവിതത്തിൽ എത്ര തവണയാണ് ദാവീദ് ഒരു യുദ്ധത്തിൽ തോറ്റത്? ചിന്തിക്കുമ്പോള്‍ പലപ്പോഴും താൻ വിജയിക്കുകയാണ് ചെയ്തത്. എന്നാൽ ഈ അധ്യയം നോക്കുമ്പോള്‍ അത് അവന്റെ നമസ്സിനുളളിലെ ഒരു യുദ്ധമായിരുന്നു എന്ന് കാണുവാൻ കഴിയും.ബാഹ്യമായി അവൻ പതിവായി യുദ്ധം വിജിയിച്ചു എങ്കിലും ഉളളിലെ യുദ്ധത്തിൽ അയാള്‍ തോൽക്കുകയായിരുന്നു. നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ തെറ്റായ ചിന്തയിൽ നാം വിശ്വസിക്കും. പിശാച് നമ്മുടെ മനസ്സിൽ യുദ്ധം ചെയ്യുപ്പോള്‍ ആ നിമിഷം തന്നെ പിശാചിനോട് മതി സാത്താനേ എന്റെ മനസ്സിൽ നടത്തുന്ന യുദ്ധം നിർത്തൂ ഞാൻ ദെവത്തിന് സ്തുതി പാടും കാരണം അവൻ എനിക്ക് നന്മ ചെയ്തിരിക്കുന്നു എന്ന് ഉറക്കെ പറയുകയും അതിൽ നാം ഉറയ്ക്കുകയും വേണം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ യുദ്ധം പലപ്പോഴും എന്റെ മനസ്സിലായിരുന്നു. അതിനെ പൂർണ്ണമായി മാറ്റി എന്നെ രക്ഷിച്ചതിനാൽ നന്ദി. അങ്ങയ്ക്ക് എപ്പോഴും സ്തുതിപാടുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ