Uncategorized

“വർഷത്തിൽ ഒരിക്കൽ മാത്രം”

വചനം

ലേവ്യാപുസ്തകം 16 : 34

സംവത്സരത്തിൽ ഒരിക്കൽ യിസ്രായേൽമക്കൾക്കുവേണ്ടി അവരുടെ സകലപാപങ്ങൾക്കായിട്ടും പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഇതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവൻ ചെയ്തു.

നിരീക്ഷണം

വർഷത്തിൽ ഒരു പ്രാവശ്യം യിസ്രായേലിലെ മഹാപുരോഹിതൻ അതിവിശുദ്ധ സ്ഥലത്ത് പ്രവേശിച്ച് യിസ്രായേൽ ജനത്തിന്റെ പാപ പരിഹാരത്തിനായി യാഗം കഴിക്കുമായിരുന്നു. യിസ്രായേൽ ജനത്തെ സംബന്ധിച്ചിടത്തോളം, അത് ഉപവാസത്തിന്റെയും വിലാപത്തിന്റെയും മാനസാന്തരത്തിന്റെയും സമയം ആയിരുന്നു. യാഗം കഴിയുമ്പോള്‍ ജനങ്ങള്‍ക്ക് വലീയ ആശ്വാസവും സമാധാനവും ഉണ്ടാകും.

പ്രായോഗികം

പഴയനിയമത്തിന്റെ പാപപരിഹാര ബലിയെക്കുറിച്ച് പഠിക്കുമ്പള്‍ വർഷത്തിൽ ഒരിക്കൽ മാത്രമേ മഹാപുരോഹിതൻ അതിവിശുദ്ധ സ്ഥലത്ത് കടന്ന് പാപ പരിഹാരബലി അർപ്പിച്ചിരുന്നുള്ളു. ചില പാപങ്ങള്‍ക്കായി ജനം അർപ്പിക്കുന്ന മറ്റുയാഗങ്ങളും ഉണ്ടായിരുന്നു. എന്നാൽ പാപ ഭാരവും കുറ്റബോധവും ജനം അതിശക്തമായി ചുമക്കേണ്ടി വന്നു കാരണം അവർ ഒരു വർഷത്തിൽ ഒരിക്കൽ മാത്രമേ ആതിൽ നിന്ന് മേചനം നേടിയിരുന്നുള്ളൂ. എന്നാൽ പുതിയ നിയമ വിശ്വാസികളായ നാം യേശുക്രിസ്തുവിനോട് വളരെ നന്ദിയുള്ളവരായിരിക്കണം. കാരണം യേശുക്രിസ്തുവിന്റെ കാൽവരിയാഗ മരണം മൂലം നമുക്ക് നിരന്തരമായി പാപത്തിൽ നിന്ന് പ്രായശ്ചിത്തം ലഭിക്കുവാൻ ഇടയായി. ഒരു വർഷം വരെ ശുദ്ധീകരണത്തിനായി കാത്തിരിക്കേണ്ടതില്ല. നമുക്ക് ഇപ്പോള്‍ ധൈര്യത്തോടെ ദൈവത്തിന്റെ കൃപാസനത്തിങ്കലേയ്ക്ക് അടുത്തു ചെല്ലുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എബ്രായർ 4:16 “അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക”. നമുക്ക് എപ്പോള്‍ വേണമെങ്കിലും യേശുവിന്റെ സന്നിധിയിലേയ്ക്ക് ഓടിചെന്ന് കർത്താവേ എന്നെ ശുദ്ധീകരിക്കേണമേ എന്ന് പ്രാർത്ഥിക്കുവാൻ കഴിയും അതിന് ഒരു നിശ്ചിത സമയം ഇല്ല എപ്പോള്‍ വേണമെങ്കിലും ചെല്ലാം. ഈ നിമിഷം തക്കസമയമാണ് താങ്കള്‍ക്ക് കർകത്താവിനോട് പാപ ക്ഷമ ചോദിക്കുവാൻ ഇനി ഒരു മറ്റൊരു സമയത്തേയ്ക്ക് മാറ്റിവയ്ക്കേണ്ടതില്ല.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ കാൽവറി യാഗമരണത്തിലൂടെ എനിക്ക് ഏതു സമയത്തും കൃപാ സനത്തിങ്കലേയ്ക്ക് കടന്നുവരവാനുള്ള സ്വാതന്ത്ര്യം തന്നതിനായി

നന്ദി. ആമേൻ