“ദൈവം നിമ്മുടെ പക്ഷത്തുണ്ടെങ്കിൽ”
വചനം
1 ശമുവേൽ 7 : 13
ഇങ്ങനെ ഫെലിസ്ത്യർ ഒതുങ്ങി, പിന്നെ യിസ്രായേൽദേശത്തേക്കു വന്നതുമില്ല; ശമൂവേലിന്റെ കാലത്തൊക്കെയും യഹോവയുടെ കൈ ഫെലിസ്ത്യർക്കു വിരോധമായിരുന്നു.
നിരീക്ഷണം
ശമുവേൽ യിസ്രായേലിന്റെ പ്രവാചകനും പുരോഹിതനുമായിരുന്ന കാലമത്രയും ദൈവം ഫെലിസ്ത്യർക്ക് എതിരായിരുന്നു എന്ന് എഴുത്തുകാരൻ ഇവിടെ വ്യക്തമാക്കുന്നു.
പ്രായോഗീകം
ഇതിനർത്ഥം ദൈവം എല്ലായ്പ്പോഴും ഫെലിസ്ത്യർക്ക് എതിരായിരുന്നു എന്നല്ല, മറിച്ച്, ശമുവേലിന്റെ ജീവിതകാലത്ത് ദൈവം യിസ്രായേലിനുവേണ്ടി ഫെലിസ്ത്യരോട് സജീവമായി പോരാടുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തു എന്നാണ്. ശമുവേൽ ഒരു ബാലനായിരിക്കെ കർത്താവേ, അടിയൻ ഇതാ, നിന്റെ ദാസൻ കേൾക്കുന്നു എന്ന് കർത്താവിനോട് പറഞ്ഞപ്പോൾ മുതൽ ശമുവേലിന് ഒരു തുറന്ന ചെവിയും ദൈവസേവനത്തിൽ തന്റെ ജീവിത്തിന്റെ ഓരോ വഴിത്തിരിവിലും കർത്താവിനെ ബഹുമാനിക്കുന്നതിനായി ഒരു തുറന്ന മനസ്സുമുള്ളവനായി സത്യസന്ധമായ ജീവിതവും നയിച്ചു. ശമുവേൽ അങ്ങനെ ചെയ്തതിലൂടെ യിസ്രായേൽ ജനത്തെ ഫെലിസ്ത്യ ഭരണത്തിനൽ നിന്നും മുക്തമാക്കുകയും ദൈവം ശമുവേലിനെ ബഹുമാനിക്കുകയും ചെയ്തു. തൽഫലമായി യിസ്രായേൽ ജനത മുഴുവൻ അഭിവൃദ്ധി പ്രാപിച്ചു. ദൈവം നമ്മുടെ പക്ഷത്തുണ്ടായിരുന്നാൽ എങ്ങനെ ആയിരിക്കും എന്നുള്ളത് ശമുവേൽ തന്റെ ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തന്നിരിക്കുന്നു. ആകയാൽ നമുക്ക് ദൈവം നമ്മോടുകൂടെയിരിക്കത്തക്കവണ്ണം നല്ലൊരു ക്രിസ്തീയ ജീവിതം നയിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയിൽ ആശ്രയിച്ച് അങ്ങ് ആഗ്രഹിക്കുന്നപോലെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
