Uncategorized

“ദൈവം യോഗ്യനാക്കി!!”

വചനം

കെലൊസ്സ്യർ  1 : 12

വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കുകയും .

നിരീക്ഷണം

ഇവിടെ, കൊലൊസ്സ്യയിലെ പുതിയ സഭയെ അവരുടെ വിശ്വാസത്തിന്റെ കാര്യത്തിൽ വിശുദ്ധ പൗലോസ് പ്രോത്സാഹിപ്പിക്കുന്നു. തന്റെ മക്കൾക്കായി അവിടുന്ന് ഒരുക്കിവെച്ചിരിക്കുന്ന അവകാശത്തിൽ പങ്കുകാരാകുവാൻ ദൈവം അവരെ യോഗ്യരാക്കിയിരിക്കുന്നു എന്ന് അദ്ദേഹം അവരോട് പറയുന്നു.

പ്രായോഗീകം

നമ്മുടെ അയോഗ്യതയെക്കുറിച്ച് നാം ധാരാളെ കേൾക്കാറുണ്ട്. അയോഗ്യർ, അർഹതയില്ലാത്തവർ, തുടങ്ങിയ വാക്കുകൾ നമ്മുടെ പരിമിതകളെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ നമ്മുടെ ബലഹീനതകളെക്കുറിച്ച് നാം എത്രത്തോളം ഊന്നൽ നൽകുന്നുവോ, അതിലേറെയായി ദൈവം നമ്മെ അവിടുള്ള സകലത്തിന്റെയും അവകാശികളാക്കിത്തീർത്തിരിക്കുന്നു എന്നകാര്യം മറക്കാതിരിക്കുക. പിന്നെ എന്തിനാണ് നമ്മുടെ കുറവുകളെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്നത്? വിനയം കാണിക്കുവാനുള്ള ഒരു ശ്രമമാണിതെന്ന് നമുക്കറിയാം; എങ്കിലും വിനയത്തോടെ പെരുമാറുമ്പോൾ തന്നെ നാം എപ്പോഴും തിരുവചനത്തിന് അനുസൃതമായിരിക്കുവാൻ ശ്രദ്ധിക്കണം. യേശുവിന്റെ അനുയായി എന്ന നിലയിൽ നമ്മെക്കുറിച്ച് എന്തുതന്നെ ചിന്തിച്ചാലും നമ്മെ തന്നെ താഴ്ത്തിക്കെട്ടുന്ന ചിന്തകളിൽ മുഴുകുന്നതിന് മുൻപ് ഒരു കാര്യം മറക്കരുത്, നാം ദൈവത്താൽ യോഗ്യരാക്കപ്പെട്ടവരാണ്!!

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ അനുഗമിക്കാനുള്ള ക്ഷണം സ്വീകരിച്ച നിമിഷം തന്നെ ഞാൻ ദൈവത്താൽ യോഗ്യനാക്കപ്പെട്ടു എന്നത് ഒന്നുകൂടെ ഓർമ്മിപ്പിച്ചതിന് നന്ദി. ആമേൻ