Uncategorized

“ദൈവം ശക്തി തരുന്നു”

വചനം

ആവർത്തനം 8 :   18

നിന്റെ ദൈവമായ യഹോവയെ നീ ഓർക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന്നു അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാൻ ശക്തിതരുന്നതു.

നിരീക്ഷണം

ദൈവം യിസ്രായേൽ ജനത്തിനുവേണ്ടി ചെയ്ത എല്ലാ മഹത്തായ കാര്യങ്ങളെക്കുറിച്ചും മോശ അവരെ ഓർമ്മിപ്പിക്കുകയായിരുന്നു.  അവൻ അവരോട് പറഞ്ഞു, നിങ്ങളുടെ ബുദ്ധിശക്തികൊണ്ടാണു നിങ്ങൾ അഭിവൃദ്ധിപ്രാപിച്ചു എന്ന് ഒരിക്കലും പറയരുത്, കാരണം ദൈവത്തിന്റെ കൃപകൊണ്ടു മാത്രമാണ് നിങ്ങൾ അഭിവൃദ്ധി പ്രാപിച്ചത്. അവൻ നിങ്ങൾക്ക് സമ്പത്തുണ്ടാക്കുവാൻ ശക്തിതരുന്നതുകൊണ്ട് നിങ്ങൾക്ക് ലഭിച്ചു.

പ്രായോഗീകം

വർഷങ്ങൾക്കു മുമ്പ് എളിയവരായിരുന്ന അനേകർ ഇന്ന് സമ്പന്നരായി തീർന്നത് നമുക്ക് കാണുവാൻ കഴിയും. അത് ദൈവത്തിന്റെ അനുഗ്രഹങ്ങൾ കൊണ്ട് മാത്രമാണ്. എന്നാൽ കാലം കടന്നുപോകുമ്പോൾ ദൈവത്തിന്റെ അനുഗ്രഹത്താൽ എനിക്ക് ഒരു വസ്തുവാങ്ങുവാൻ സാധിച്ചു അല്ലെങ്കിൽ ദൈവത്തിന്റെ അനുഗ്രഹത്താൽ എന്റെ സമ്പത്ത് ഇരട്ടിയാക്കുവാൻ കഴിഞ്ഞു എന്ന് വ്യത്യസ്ഥമായി പ്രതികരിച്ചിരുന്നു. ഇപ്പോൾ അവർ പറയുന്നത് ഞാൻ ഇത് ചെയ്തതുകൊണ്ട് സമ്പന്നനായി, എനിക്ക് അത് ചെയ്തു പണമുണ്ടാക്കുവാൻ കഴിഞ്ഞു എന്നാണ്. ദൈവത്തെ പരാമർശിക്കാതെ സ്വന്തം കഴിവിനെ മാത്രം പറയുന്നു. ചരിത്രത്തിലെ മഹാന്മാരെക്കാൾ ഏറ്റവും കൂടുതൽ മിടുക്കരാണെന്ന് അവർ കരുതുന്നു. എന്താണ് സംഭവിച്ചത്? അവർക്ക് സമ്പത്തുണ്ടാക്കുവാൻ ദൈവമാണ് അവരെ ശക്തീകരിച്ചതെന്നത് അവർ മറന്നുപോയി. നിങ്ങൾക്ക് അനുഗ്രഹം വരുമ്പോൾ ശരിയായി പ്രതികരിക്കണം. ദൈവമാണ് എനിക്ക് സമ്പത്തുണ്ടാക്കുവാൻ ശക്തി തന്നതെന്ന് ഒരിക്കലും മറക്കരുത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങാണ് എനിക്ക് സമ്പത്തുണ്ടാക്കുവാൻ കൃപ തന്നതെന്ന് ഒരിക്കലും മറക്കാതെ അങ്ങയെ എപ്പോഴും ഓർക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x