Uncategorized

“ദൈവത്തിന്റെ സൃഷ്ടിയെ ദൈവം പരിപാലിക്കും”

വചനം

സങ്കീർത്തനം 145 : 9

യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു.

നിരീക്ഷണം

ലോക ജനതയുടെ ചോദ്യത്തിന് ദാവീദ് രാജാവ് ഈ വാക്യത്തിലൂടെ മറുപടി നൽകുന്നു. ദൈവം സൃഷ്ടിച്ച സകലത്തെയും അവൻ പരിപാലിക്കുന്നു എന്ന സത്യം മനുഷ്യരോട് അറിയിക്കുകയാണ് എഴുത്തുകാരന്റെ ഉദ്ദേശം.

പ്രായോഗികം

ദൈവം ഉണ്ടെങ്കിൽ എന്റെ ജീവിത്തിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ദൈവം കാണുന്നില്ലയോ എന്ന് ചോദിക്കുന്നവർ നമുക്കു ചുറ്റും ഉണ്ട്. അങ്ങനെ ചോദിക്കുന്നവർ ഒരിക്കും ഈ ദൈവത്തെ വ്യക്തമായി അറിയുകയോ പിന്തുടരുകയോ ചെയ്തിട്ടില്ല എന്നത് വ്യക്തമാണ്. ദൈവ വചനം പറയുന്നു ദൈവം സൃഷ്ടിച്ച എല്ലാ ജീവജാലങ്ങളെയും കുറിച്ച് ദൈവത്തിന് ശ്രദ്ധയുണ്ടെന്ന്. ഈ സങ്കീർത്തനം മുഴുവനും വായിച്ചാൽ അത് സത്യമാണെന്ന് മനസ്സിലാക്കുവാൻ കഴിയും. ഈ ലോകത്തിൽ യേശുവിനെപ്പോലെ സ്നേഹിക്കുന്ന ആരും ഇല്ല. ഇവടെ അനുഭവിക്കുന്നതെല്ലാം ക്ഷണഭങ്കുരമാണ് അത് ഒരിക്കലും നിലനിൽക്കുന്നതല്ല എന്ന സത്യം എല്ലാവരും മനസ്സിലാക്കണം. ആകയാൽ ദൈവം ഈ ഭൂമിയിലുള്ള സകല ജീവജാലങ്ങളെയും പരിപാലിക്കുന്നുവെങ്കിൽ താങ്കളെ ദൈവം അറിയാതിരിക്കുമോ. താങ്കൾ ഇന്ന് ആയിരിക്കുന്ന അവസ്ഥ മനസ്സിലാക്കി താങ്കളെ സ്നേഹിക്കുവാൻ യേശുക്രിസ്തുവിന് മാത്രമേ കഴിയൂ. ആ ദൈവത്തിൽ ആശ്രയിക്കുന്നതാണ് മനുഷ്യവർഗ്ഗത്തിന് ഏറ്റവും അഭികാമ്യം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ മാറ്റമില്ലാത്ത സ്നേഹത്തിനായി നന്ദി. അങ്ങ് എന്ന നന്നായി അറിയുകയും എന്നെ പരിപാലിക്കുകയും ചെയ്യുന്നതിന് നന്ദി. തുടർന്നും അങ്ങയെ മാത്രം സ്നേഹിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ