Uncategorized

“അനുഗ്രഹങ്ങളും സമൃദ്ധിയും”

വചനം

സങ്കീർത്തനം 128 : 1-2

യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ; നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്കു നന്മ വരും.

നിരീക്ഷണം

നമ്മുടെ സ്വർഗ്ഗസ്ഥപിതാവിന്റെ നേരിട്ടുള്ള അരുളപ്പാട് സങ്കീർത്തനക്കാരന്റെ തൂലികയിലൂടെ നമ്മെ അറിയിക്കുന്ന വചനമാണിത്. ദൈവത്തെ ബഹുമാനിക്കുകയും തന്റെ ഇഷ്ടം ചെയ്യുകയും ചെയ്യുന്ന എല്ലാവർക്കും ദൈവം അനുഗ്രഹങ്ങളും സമൃദ്ധിയും ഉറപ്പുനൽകുന്നു.

പ്രായോഗികം

മാതാപിതാക്കൾ കുഞ്ഞുങ്ങളോട് എന്തെങ്കിലും ചെയ്യുവാൻ ആവശ്യപ്പെടുമ്പോൾ കുഞ്ഞുങ്ങൾ തിരിച്ച് ഞാൻ അത് ചെയ്താൽ എനിക്ക് എന്തു തരും എന്ന് ചോദിക്കുന്നത് നാം കേട്ടിട്ടുള്ളവരാണ്. തമാശക്ക് ചിലർ പറയുന്നത് കേൾക്കാം നിന്നെ തുടർന്നും ഈ വീട്ടിൽ താമസിക്കുവാൻ അനുവദിക്കാം. എന്നാൽ ഒരു സത്യം എന്തെന്നാൽ നിയമങ്ങൾ പാലിക്കുന്നതിന് പ്രതിഫലം തേടുകയാണ് നാം ഓരോരുത്തരും. നാം എന്തു ചെയ്താലും അതിന് തക്ക പ്രതിഫലം ലഭിക്കുമെന്ന് യേശു പറയുന്നതിന്റെ ഒരു ഉദാഹരണമാണിത്. പ്രവർത്തിക്ക് പ്രതിഫലം ഉണ്ടെന്ന് അരുളിചെയ്തത് നമ്മുടെ കർത്താവാണ്. ഈ സാഹചര്യത്തിൽ നാം ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്താൽ അനുഗ്രഹങ്ങളും സമൃദ്ധിയും ദൈവം നമുക്ക് പ്രതിഫലമായി നൽകുമെന്ന് കർത്താവ് ഇന്ന് നമ്മോട് വാഗ്ദത്തം ചെയ്യുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ ഇഷ്ടം ചെയ്ത് അങ്ങയുടെ അനുഗ്രങ്ങൾ പ്രാപിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ