Uncategorized

“ദൈവത്തിന് മാറ്റമില്ല”

വചനം

2 ശമുവേൽ 22 : 47

യഹോവ ജീവിക്കുന്നു; എൻ പാറ വാഴ്ത്തപ്പെട്ടവൻ. എൻ രക്ഷയുടെ പാറയായ ദൈവം ഉന്നതൻ തന്നേ.

നിരീക്ഷണം

ദാവീദ് രാജാവ് തന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലേയ്ക്ക് അടുക്കാറായപ്പോള്‍ എഴുതിയ വചനം ആണ് ഇത് എന്ന് ഈ വചനം വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കുവാൻ കഴിയും. ദാവീദ് തന്റെ ജീവിത്തിന്റെ ആരംഭത്തിലുള്ളതിനേക്കാള്‍ കൂടുതൽ തന്റെ അവസാന കാലയളവിൽ ദൈവത്തെക്കുറിച്ച് ഉറച്ച ബോധ്യമുള്ളവനായി തീർന്നു. നാമും അങ്ങനെ തന്നെ ആയിരിക്കുന്നുവോ?

പ്രായോഗികം

ദാവീദ് രാജാവ് ഏകദേശം 3000 വർഷങ്ങള്‍ക്ക് മുമ്പ് ദൈവത്തെക്കുറിച്ച് എങ്ങനെ അനുഭവിച്ച് അറിഞ്ഞോ അതുപോലെ തന്നെ ഇന്ന് നമുക്കും ദൈവത്തെക്കുറിച്ച് അനുഭവിച്ച് അറിയുവാൻ കഴിയുന്നുണ്ടോ? ദൈവത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല, ദൈവം അന്നും ഇന്നും ദൈവം തന്നെ. എന്റെ പാറ, എന്റെ രക്ഷകൻ എന്ന ഉറപ്പ് നമുക്ക് ഉണ്ടാകണം. കർത്താവ് നമ്മോടുകൂടെ ഇല്ലെങ്കിൽ നാം ഇന്ന് എവിടെ ആയിരിക്കും എന്നും ചിന്തിക്കുവാൻ കഴിയുമോ? അങ്ങനെ ചിന്തിക്കാതെ ഒരു ദിവസം പോലും കടന്നുപോകുവാൻ പാടില്ല. നാം ചിന്തിക്കുന്നതിന് മുമ്പ് ഒരു വാക്ക് പറയുക ഒരു പ്രവൃത്തി ചെയ്യുക എന്നത് സർവ്വ സാധാരണമാണ്.എന്നാൽ നാം അങ്ങനെ ചെയ്യുമ്പോള്‍ കർത്താവ് ഇതിനെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്? അതിൽ ദൈവം എന്നിൽ സംതൃപ്തനാണോ? അതുകൊണ്ട് ദൈവത്തിന്റെ നാമം ഉയരുകയാണോ? എന്നൊക്കെ നാം ചിന്തിച്ചിട്ട് മാത്രം ഒരു വാക്ക് പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുകയോ ചെയ്യുക. ദൈവം തീർച്ചയായും ഇന്നും ജീവിക്കുന്നു അവൻ ശരിക്കും എന്റെ ദൈവമാണ്, എന്റെ പറയാണ്, എന്റെ രക്ഷകനും തന്നെ എന്ന് ഒരു ഉറച്ച് തീരുമാനത്തിൽ മുന്നോട്ട് പോകാം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ നിലവിളി കോള്‍ക്കുവാൻ അങ്ങ് ഇന്നും ജീവിക്കുന്നതിനായി നന്ദി. അങ്ങ് എന്റെ പാറയും, എന്റെ വിണ്ടെടുപ്പുകാരനും, എന്നെ രക്ഷിക്കുന്നവനും ആണ്. തുടർന്നും അങ്ങനെതന്നെ ആയിരിക്കുമാറാകേണമേ. ആമേൻ