Uncategorized

“ഇതാ എന്റെ ജീവനെയും സമർപ്പിക്കുന്നു”

വചനം

1 തെസ്സലൊനീക്യർ 2 : 8

ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ടു നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനും കൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു.

നിരീക്ഷണം

തെസ്സലൊനീക്യ സഭയിലെ വിശ്വാസികളോട് അപ്പോസ്ഥലനായ പൌലോസ് പറയുന്നു ഞാൻ നിങ്ങളെ വളരെ അധികം സ്നേഹിക്കുകകൊണ്ട് സുവിശേഷം മുഴുവൻ ഞാൻ നിങ്ങള്‍ക്ക് ഉപദേശിച്ചുതന്നു കൂടാതെ ഞങ്ങളുടെ പ്രാണനും കൂടെ വച്ചുതരുവാൻ ഞങ്ങള്‍ ഒരുക്കമായിരുന്നു.

പ്രായോഗികം

യേശുക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുന്നവർ യേശുക്രിസ്തുവിന്റെ നിസ്തുല്യ സ്വഭാവമായ സ്നേഹത്തെക്കുറിച്ച് ആദ്യം പറയുക എന്നതാണ് പ്രധാന ദൗത്യം. അതിനുശേഷം, സുവാർത്ത പ്രചരിപ്പിക്കുവാനുള്ള ഏറ്റവും നല്ലമാർഗ്ഗം ചുറ്റുമുള്ളവരോട് ഇതാ എന്നെ മുഴുവൻ നിങ്ങള്‍ക്കായി സമർപ്പിക്കുന്നു. ഞാൻ നിങ്ങളുടെ സേവകൻ എന്ന് അവരോട് പറഞ്ഞ് ബേധ്യപ്പെടുത്തുകയും അവരുടെ ജീവിത പ്രശ്നങ്ങളാകുന്ന കൊടുങ്കാറ്റിന്റെ മധ്യ ഞാൻ നിങ്ങളുടെ നങ്കൂരം എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്യുമ്പോള്‍ അവർ ദൈവ സ്നേഹത്തെക്കുറിച്ച് രുചിച്ച് അറിയുവാൻ ഇടയാകുകയും ദൈവീക പ്രവൃത്തി വെളിപ്പെടുകയും ചെയ്യും.

പ്രാർത്ഥന

പ്രീയ യേശുവേ,

അപ്പോസ്ഥലന്മാർ തങ്ങളുടെ ജീവിതം പോലും സമർപ്പിച്ചുകൊണ്ടാണ് സുവിശേഷ വേല ചെയ്യുകയും അനേകരെ ദൈവത്തിങ്കലേയ്ക്ക് അടുപ്പിക്കുകയും ചെയ്തു. അതുപോലെ എനിക്കും ചെയ്യുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ