Uncategorized

“ദൈവത്തോട് കൂടെ ആണോ താങ്കള്‍?”

വചനം

1 ശമുവേൽ 7 : 13

ഇങ്ങനെ ഫെലിസ്ത്യർ ഒതുങ്ങി, പിന്നെ യിസ്രായേൽദേശത്തേക്കു വന്നതുമില്ല; ശമൂവേലിന്റെ കാലത്തൊക്കെയും യഹോവയുടെ കൈ ഫെലിസ്ത്യർക്കു വിരോധമായിരുന്നു.

നിരീക്ഷണം

യിസ്രായേലിൽ, ശമുവേൽ പ്രവാചകനും പുരോഹിതനുമായിരുന്ന സമയം ഒക്കെയും ദൈവം ഫെലിസ്ത്യർക്കു വിരോധമായിരുന്നു എന്ന് എഴുത്തുകാരൻ ഇവിടെ വ്യക്തമാക്കുന്നു.

പ്രായോഗികം

ദൈവം എല്ലായിപ്പോഴും ഫെലിസ്ത്യർക്കു വിരോധമായിരുന്നില്ല എന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്, മറിച്ച്, ശമുവേലിന്റെ ജീവകാലത്ത് യിസ്രായേലിനുവേണ്ടി ദൈവം ഫെലിസ്ത്യരോട് നിരന്തരം പോരാടുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തു എന്നതാണ് സത്യം.  ശമുവേൽ തന്റെ ചെറുപ്പകാലത്ത് യഹോവയായ ദൈവത്തോട് “അടയൻ ഇതാ, യഹോവേ, അരുളിചെയ്യേണമേ, ഞാൻ കേള്‍ക്കുന്നു” എന്ന് പറഞ്ഞപ്പോള്‍ മുതൽ തന്റെ ജീവിതത്തിന്റെ ഓരോ വഴിത്തിരിവിലും യഹോവയായ ദൈവത്തെ  ബഹുമാനിക്കുന്നതിലും സേവിക്കുന്നതിലും ചെവിയും, ഹൃദയവും മനഃപൂർവ്വമായി തുറന്നുവച്ചു. മാത്രമല്ല, തന്റെ ജീവിതം ദൈവത്തിനായി സമർപ്പിക്കുകയും ചെയ്തു. അങ്ങനെ ചെയ്തതുകൊണ്ട് യിസ്രായേൽ ജനതയെ ഫെലിസ്ത്യരുടെ കൈയ്യിൽ നിന്നും രക്ഷിക്കേണ്ടതിന് ദൈവം ശമുവേലിന്റെ മുഖത്തെ ആദരിച്ചു.  തത്ഫലമായി, യിസ്രായേൽ ജനത മുഴുവൻ അഭിവൃത്തി പ്രാപിച്ചു.  ദൈവത്തോട് കൂടെയാണ് നമ്മുടെ ജീവിതമെങ്കിൽ, നമ്മുടെ ജീവിതം എങ്ങനെ ആയിത്തീരും എന്ന് ശമുവേലിന്റെയും യിസ്രായേൽ ജനതയുടെയും ജീവിത അനുഭവത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും.

പ്രാർത്ഥന

പ്രീയ യേശുവേ,

മറ്റാരെക്കാളും അങ്ങ് എന്നോടുകൂടെ എപ്പോഴും ആയിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.  എന്റെ ജീവകാലം മുഴുവൻ ശമുവേലിനെപ്പോലെ അങ്ങയിൽ ആശ്രയിച്ചു ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു, അതിനായി എന്നെ സഹായിക്കുമാറാകേണമേ. ആമേൻ