Uncategorized

“ഞങ്ങള്‍ വിത്യസ്തമയി പോരാടുന്നു”

വചനം

2 കൊര്യന്ത്യർ 10 : 3

ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല.

നിരീക്ഷണം

യേശുവിന്റെ അനുയായികള്‍ എന്ന നിലയിലും ഈ ലോകത്തിലെ സഹപൗരന്മാർ എന്ന നിലയിലും നാം മറ്റുള്ളവർ ചെയ്യുന്നതുപോലെ പരസ്പരം പോരടിക്കുന്നില്ല എന്ന് അപ്പോസ്തലനായ പൌലോസ് കൊരിന്തിലെ സഭയോട് വിശദീകരിച്ചു പറയുന്നു.

പ്രായോഗികം

ഈ ലോക മനുഷ്യർ കൂടുതൽ കാലം ഈ ലോകത്ത് ജീവിക്കമ്പോള്‍ സ്വയം നിലനിൽപ്പിനുവേണ്ടി പലതിലും പോരാടുന്ന അനുഭവം മനസ്സിലാക്കുവാൻ കഴിയും. ഡാർവിന്റെ സിദ്ധാന്തത്തിൽ ജീവജാലങ്ങള്‍ക്കിടയിലുള്ള അതിജീവനത്തിന്റെ പോരാട്ടത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ തീർച്ചയായും അദ്ദേഹത്തിന്റെ മനസ്സിൽ മനുഷ്യരും ഉണ്ടായിരുന്നു. വിശ്വാസികള്‍ എന്ന നിലയിൽ നാം പ്രവർത്തിക്കുന്നത് അങ്ങനെ അല്ല. വാസ്തവത്തിൽ സുവർണ്ണ നിയമം എന്ന് നാം വിളിക്കുന്ന ഒരു പഴയനിയമ നിർദ്ദേശം യേശുക്രിസ്തു നമ്മെ പഠിപ്പിച്ചു. മറ്റുള്ളവർ നമ്മോട് ചെയ്യുന്നതു പോലെ നാം തിരിച്ച് ചെയ്യാതെ പകരം നമ്മോട് മറ്റുള്ളവർ എന്തുചെയ്യുണം എന്ന് നാം ആഗ്രഹിക്കുന്നുവോ അത് മറ്റുളളവർക്ക് ചെയ്യുവാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു എന്ന് പഠിപ്പിച്ചു. അങ്ങനെചെയ്യുവാനാണ് നാം താല്പര്യപ്പെടുന്നതെങ്കിൽ അത് ഒരു വലിയ പേരാട്ടം ആയിരിക്കും എന്നാണ് അപ്പോസ്തലൻ പറയുന്നത്. നാം സത്യത്തിൽ യേശുക്രിസ്തുവിന്റെ അനുയായികള്‍ ആണ് അതുകൊണ്ട് നാം യേശുക്രിസ്തു പറഞ്ഞതുപോലെ വിത്യസ്തരായിരിക്കുവാൻ ശ്രമിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ സഹജീവികളോട് യുദ്ധം ചെയ്യുന്നതിനുപകരം വിശ്വാസത്തിന്റെ നല്ലപോരാട്ടം പോരാടുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ