“ദൈവപ്രീതി ലഭിക്കുവാൻ”
വചനം
ഉല്പത്തി 6 : 8
എന്നാൽ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു.
നിരീക്ഷണം
ഉല്പത്തി പുസ്തകത്തിന്റ ആരംഭത്തിൽ, മനുഷ്യരുടെ പാപം നിമിത്തം താൻ മനുഷ്യവംശത്തെ സൃഷ്ടിച്ചതിൽ ഖേദിക്കുന്നു എന്ന് ദൈവം പറഞ്ഞിരിക്കുന്നു. വാസ്തവത്തിൽ, നോഹയെയും കുടുംബത്തെയും ഒഴികെ മുഴുവൻ മനുഷ്യവർഗ്ഗത്തെയും യഹോവയായ ദൈവം ഒരു ജലപ്രളയത്തിലൂടെ നശിപ്പിച്ചു. എന്നാൽ എന്തുകൊണ്ട് നോഹയേയും കുടുംബത്തേയും യഹോവയുടെ രക്ഷിച്ചു? കാരണം നോഹയ്ക്ക് യഹോവയുടെ കൃപ ലഭിച്ചു.
പ്രായോഗീകം
പൂർണ്ണ ഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുന്നവരുണ്ടോ എന്ന് ദൈവം സ്വർഗ്ഗത്തിൽ നിന്നും നോക്കുന്നുവെന്ന് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു. നോഹയെ സംബന്ധിച്ചിടത്തോളം, അവൻ നീതിമാനും തന്റെ കാലത്തെ ജനങ്ങൾക്കിടയിൽ കുറ്റമറ്റവനും ദൈവത്തോടൊപ്പം വിശ്വസ്തതയോടെ നടക്കുന്നവനും ആയിരുന്നുവെന്ന് തിരുവെഴുത്ത് പറയുന്നു. തീർച്ചയായും കർത്താവിന്റെ കണ്ണുകൾ ഈ പ്രീയപ്പെട്ട ദാസനിൽ ഉണ്ടായിരുന്നു. നമ്മുടെ സേവനത്തിന് അക്ഷരാർത്ഥത്തിൽ ദൈവത്തിന്റെ പ്രീതി ലഭിക്കുന്ന തരത്തിൽ കർത്താവിനെ പൂർണ്ണമായി സേവിക്കുവാൻ കഴിയും എന്ന് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കുവാൻ കഴിയും. എന്തെങ്കിലും ലഭക്കുവാൻ വേണ്ടി നാം യേശുവിനെ സ്നേഹിക്കുന്നതുപോലെയല്ല, മറിച്ച് ദൈവത്തിന്റെ കൃപ ലഭിക്കുക എന്ന രീതിയിൽ ദൈവത്തിന്റെ ഇഷ്ടത്തിന് പൂർണ്ണമായും വഴങ്ങുന്നതീണ് കാര്യം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ കൃപ ലഭിക്കുന്ന രീതിയിൽ അങ്ങയുടെ വചനപ്രകാരം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
