Uncategorized

“ദൈവീക സ്വഭാവം”

വചനം

2 പത്രോസ് 1 : 4

അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.

നിരീക്ഷണം

അപ്പോസ്തലനായ പത്രോസ് ദൈവത്തിന്റെ ശക്തി, മഹത്വം, നന്മ എന്നിവയുടെ ദാനത്തെക്കുറിച്ച് ഈ ലേഖനത്തിന്റെ ആദ്യ വാക്യങ്ങളിൽ എഴിതിയിരിക്കുന്നു. ദൈവം ആ വക ദൈവിക വാഗ്ദത്തങ്ങള്‍ നമ്മുക്ക് നൽകിയിരിക്കുന്നത് നാമും ദൈവത്തിന്റെ വിലയേറീയ സ്വാഭാവത്തിന് പങ്കാളികളാകുവാൻ വേണ്ടിയാണ്.

പ്രായോഗീകം

നാം ദൈവമക്കളായി തീരുമ്പോള്‍ ദിവ്യ സ്വഭാവും ഉള്ളവരായി മാറുന്നു.  ദൈവത്തോടൊപ്പമുളള നമ്മുടെ ജീവിതത്തിൽ പഴയ ഇരുണ്ട സ്വഭാവ രീതികള്‍ മാറുവാൻ ഇടായകും. അങ്ങനെ നമ്മുടെ സ്വാഭാവം മാറുമ്പോള്‍ നമുക്ക് പറയുവാൻ കഴിയും ഞാൻ ഒരു ദിവ്യ സ്വഭാവത്തിന് പങ്കാളിയായി തീർന്നു എന്ന്.  നാം ഈ ലോകത്തിന്റെ മേഹങ്ങള്‍ക്ക് അധീനരായി തീർന്നാൽ നാശത്തിൽ ചെന്ന് ഭവിക്കും എന്നാൽ ഈ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞ് ദിവ്യസ്വാഭാവത്തിന് കൂട്ടാളിയാകുവാൻ എന്നെ തന്നെ സമർപ്പിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ