Uncategorized

“ദൈവ ശക്തിയ്ക്കായി ഒരിടം ഒരുക്കുക”

വചനം

2 രാജാക്കന്മാർ  4 : 10

നാം ചുവരോടുകൂടിയ ചെറിയോരു മാളികമുറി പണിതുണ്ടാക്കുക; അതിൽ അവന്നു ഒരു കട്ടിലും ഒരു മേശയും ഒരു നാൽക്കാലിയും ഒരു നിലവിളക്കും വെക്കുക; അവൻ നമ്മുടെ അടുക്കൽ വരുമ്പോൾ അവന്നു അവിടെ കയറി പാർക്കാമല്ലോ എന്നു പറഞ്ഞു.

നിരീക്ഷണം

എലീശാ പ്രവാചകൻ തന്റെ പതിവ് യാത്രകളിൽ ഇടയ്ക്കിടെ സന്ദർശിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്ന ഒരു കുടുംബം ഉണ്ടായിരുന്നു. ഒരിക്കൽ, ആ വീട്ടിലെ സ്ത്രീ തന്റെ ഭർത്താവിനോട് പറഞ്ഞു, അദ്ദേഹത്തിന് ആവശ്യമെങ്കിൽ രാത്രിയിൽ ഇവിടെ താമസിക്കുവാൻ കഴിയുന്നതരത്തിൽ നമുക്കൊരു സ്ഥിരം മുറി ഒരുക്കാം.

പ്രായോഗീകം

ആ സ്ത്രീ തന്റെ ഭർത്താവിനോട് ഇദ്ദേഹം ഒരു വിശുദ്ധ മനുഷ്യനാണെന്ന് തോന്നുന്നു എന്ന് ഈ വചനത്തിന് മുമ്പുള്ള വചനത്തിൽ പറഞ്ഞിരിക്കുന്നു. അദ്ദേഹം അങ്ങനെയൊരാളായിരുന്നതുകൊണ്ട്, ദൈവത്തിന്റെ ശക്തി തങ്ങളുടെ ഭവനത്തിൽ വസിക്കണമെന്ന് ആ കുടുംബം ആഗ്രഹിച്ചു. അതിനാൽ, ആ ദൈവപുരുഷന് താമസിക്കുവാനായി അവർ തങ്ങളുടെ വീടിനോട് ചേർന്ന് ഒരു മുറി പണിതു. കാലക്രമേണ, അവർക്കൊരു കുഞ്ഞ് ജനിക്കുമെന്ന് ആ ദൈവപുരുഷൻ പ്രവചിച്ചു, ആ പ്രവചനം പോലെ തന്നെ അവർക്കൊരു കുഞ്ഞ് ജനിക്കുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം, ആ ബാലൻ മരിച്ചു. അവന്റെ അമ്മ ദൈവപുരുഷനായ എലീശയെ വിളിച്ചുവരുത്തി, അദ്ദേഹം വരികയും ആ ബാലനെ മരണത്തിൽ നിന്ന് ഉയിർപ്പിക്കുകയും ചെയ്തു. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു? അവർക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു എന്നത് സത്യമാണ്, എന്നാൽ വർഷങ്ങൾക്ക് മുമ്പേ തന്നെ ദൈവത്തിന്റെ ശക്തിക്കായി ഒരു മുറി ഒരുക്കുവാൻ അവൾ തീരുമാനിച്ചിരുന്നു എന്നതും അതിനൊരു കാരണമാണെന്ന് നമുക്ക് വിശ്വസിക്കുവാൻ കഴിയും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ഭവനത്തിലും അങ്ങയുടെ ശക്തിയാക്കായി ഇടം ഒരുക്കിയിരിക്കുന്നു. ആകയാൽ അങ്ങയുടെ സാന്നിധ്യം എപ്പോഴും ഞങ്ങളുടെ ഭവനത്തിൽ വസിക്കേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x