Uncategorized

“നന്മയ്ക്കായുള്ള പ്രാർത്ഥന”

വചനം

യിരമ്യാവ്  10 :  24

യഹോവേ, ഞാൻ ഇല്ലാതെയായ്പോകാതിരിക്കേണ്ടതിന്നു നീ എന്നെ കോപത്തോടെയല്ല ന്യായത്തോടെയത്രേ ശിക്ഷിക്കേണമേ.

നിരീക്ഷണം

യിരമ്യാപ്രവാചകന്റെ ഒരു പ്രാർത്ഥനയാണ് ഈ വചനം. ദൈവീക കോപം നേടുവാൻ പോകുന്ന യഹൂദയെക്കുറിച്ച് യിരമ്യാപ്രവാചകന് നല്ല ബോധ്യമുണ്ടായിരുന്നു. തന്റെ ജനത്തിനുവേണ്ടി പ്രത്യേകിച്ച് നീതിമാന്മാരായവർക്ക് വേണ്ടി അദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചു, കർത്താവേ ഞങ്ങൾക്ക് ശിക്ഷ ആവശ്യമാണ്, എന്നാൽ ഞങ്ങൾ അർഹിക്കുന്നതുകൊണ്ടല്ല, എന്നാൽ ഞങ്ങൾക്ക് സഹിക്കാവുന്ന അളവിൽ മാത്രം ശിക്ഷിക്കേണമേ. ഞങ്ങൾ അർഹിക്കുന്ന മുഴുവൻ ശിക്ഷയും അങ്ങ് നൽകിയാൽ, ഞങ്ങളിൽ ഒരുവൻപ്പോലും അവശേഷിക്കുകയില്ല.

പ്രായോഗീകം

ഈ ദൈവവചനം വായിക്കുമ്പോൾ ഈ പ്രാർത്ഥന നമ്മുടെയും ഹൃദയത്തിൽ സൂക്ഷിക്കേണ്ട ഒന്നാണ് എന്ന് നമുക്ക് ബോധ്യമാകും. അതിനുള്ള കാരണം, ശലോമോൻ രാജാവിന്റെ വാക്കുകൾ ഇപ്രകാരം പറയുന്നു, “അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു” (സദൃ. 3:12).  നമ്മുടെ ബാല്യകാലങ്ങളിൽ മാതാപിതാക്കളിൽ നിന്ന് നമുക്ക് ലഭിച്ച ശിക്ഷിയെക്കുറിച്ച് ഓർമ്മയുണ്ടല്ലോ. എന്നാൽ നമ്മെ ഏറ്റവും കൂടുതൽ  സ്നേഹിച്ചതും അവർ തന്നെ എന്നതിൽ ഒരു സംശയവും ഇല്ല. അന്ന് അവരുടെ ശിക്ഷണം നമുക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല എങ്കിലും പിൽക്കാലത്ത് ആ ശീക്ഷ വലീയ നന്മയായിരുന്നു എന്ന് നമുക്ക് മനസ്സിലായിട്ടുണ്ട്.  സ്വർഗ്ഗസ്ഥനായ പിതാവ് നമ്മെ സ്നേഹിക്കുന്നു എന്ന് ഉറപ്പുള്ളതുകൊണ്ടാണ് നമ്മെ ശിക്ഷിക്കണമെന്ന് നാം ദൈവത്തോട് അപേക്ഷിക്കുന്നത് അത് യഥാർത്ഥത്തിൽ…നമ്മുടെ നന്മയ്ക്കായുള്ള ഒരു പ്രാർത്ഥനകൂടി ആണ്. കാരണം, നമ്മുടെ പാപങ്ങൾക്കൊത്തവണ്ണം കോപത്തോടെ ദൈവം ശിക്ഷിച്ചാൽ നാം കാണുകയില്ല ആകയാൽ നമുക്ക് ഓരോ ദിവസവും യിരമ്യാപ്രവാചകൻ പ്രാർത്ഥിച്ചതുപോലെ പ്രാർത്ഥിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നെ ഏത് രീതിയിൽ ശിക്ഷിക്കണം എന്ന് അങ്ങേയ്ക്ക് അറിയാം അങ്ങ് എന്നെ സ്നേഹിക്കുന്നതുകൊണ്ട് എനിക്ക് ആവശ്യമുള്ള ശിക്ഷണം മാത്രമേ നൽകുകയുള്ളൂ എന്നും എനിക്ക് ബോധ്യമുണ്ട് അതിനായി എന്നെ സമർപ്പിക്കുന്നു. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x