Uncategorized

“നന്മ നേടുന്നതെങ്ങനെ?”

വചനം

സങ്കീർത്തനം 112 : 5

കൃപതോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; വ്യവഹാരത്തിൽ അവൻ തന്റെ കാര്യം നേടും.

നിരീക്ഷണം

നമ്മുടെ ജീവിത്തിൽ എങ്ങനെ നന്മ നേടാം എന്ന രഹസ്യം ദാവീദ് രാജാവ് ഇവിടെ വ്യക്തമാക്കിതരുന്നു. ഉദാരമനസ്കതയുള്ളവരും സൗജന്യമായി വായ്പ കൊടുക്കുന്നവരും ശുഭമായിരിക്കും എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

പ്രായോഗികം

നമ്മുടെ ജീവിത്തിൽ നാം പ്രാപിച്ച അനുഗ്രഹങ്ങളെക്കുറിച്ച് പറയുമ്പോൾ, സാധാരണയായി പറയാറുള്ളത് നമുക്ക് ലഭിച്ച സന്തോഷവും, വിജയകരമായ കുഞ്ഞുങ്ങളുടെ ഭാവിയും, സാമ്പത്തീക അനുഗ്രഹങ്ങളും, സ്ഥിരതയുള്ള ജീവിതവും, ഭയം ഇല്ലാതെ ജീവിക്കുവാൻ കഴിയുന്നതും, ദൈവത്തിലുളള വിശ്വാസവും ഒക്കെയാണ്. ഈ അനുഗ്രഹങ്ങൾ എല്ലാം നേടിയെടുക്കുന്നത് എങ്ങനെയെന്ന് ഈ അധ്യായത്തിൽ പറഞ്ഞിരിക്കുന്നു.  ഉദാരമസ്കനാകുവാനോ സ്വതന്ത്രമായി വായ്പ കൊടുക്കുവാനോ നാം സമ്പന്നരാകണമെന്നില്ല. ഉള്ളതിൽ നിന്ന് മറ്റുള്ളവർക്കുംകൂടെ കൊടുക്കുവാൻ നാം തയ്യാറാകുമ്പോൾ അതിന് പ്രതിഫലം ദൈവം നമുക്ക് നൽകും. നമ്മുടെ ജീവിത്തിൽ നല്ലത് നേടുവാനുള്ള താക്കോൽ ആണ് കൃപതോന്നി വായ്പകൊടുക്കുക എന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ വചനപ്രകാരം ഉദാര മനസ്കതയോടെ ജീവിക്കുവാനും അതിലുടെയുള്ള അനുഗ്രഹങ്ങൾ പ്രാപിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ