Uncategorized

“വളയ്ക്കുവാൻ കഴിയാത്തത്”

വചനം

സങ്കീർത്തനം 93 : 5

നിന്റെ സാക്ഷ്യങ്ങൾ എത്രയും നിശ്ചയമുള്ളവ; യഹോവേ, വിശുദ്ധി നിന്റെ ആലയത്തിന്നു എന്നേക്കും ഉചിതം തന്നേ.

നിരീക്ഷണം

ഇവിടെ ദാവീദ് രാജാവ് മുന്നോട്ട് വയ്ക്കുന്നതെന്തെന്നാൽ ദൈവത്തിന്റെ ചട്ടങ്ങൾ നാം ചിപ്പോൾ ലംഘിക്കുകയോ വളച്ചൊടുക്കുകയോ ചെയ്യും എന്നാൽ അവ ഒരിക്കലും വളയ്ക്കുവാൻ കഴിയാത്തതാണെന്നതാണ് സത്യം.

പ്രായോഗികം

ആരും ഇതിൽ നിന്ന് ഒഴിവുള്ളവർ അല്ല എന്നാൽ നാം ഓരോരുത്തരും ദൈവത്തിന്റെ കല്പനകൾ ലംഘിക്കുന്നു. പക്ഷേ അത് തുടർന്നുകൊണ്ടുപോയാൽ അവസാനം അത് നമ്മെ തകർക്കും. നൂറ്റാണ്ടുകളായി കടന്നുവന്ന എല്ലാ സാമ്രാജ്യങ്ങളും വന്നതുപോലെ മാറിപ്പോയി എന്നാൽ ദൈവത്തിന്റെ നിയമങ്ങൾ എന്നും ഉറച്ചു നിൽക്കുന്നു. തെറ്റിപ്പോകുന്ന മനുഷ്യർ ദൈവത്തിന്റെ കൃപ നിമിത്തം മാപ്പ് അപേക്ഷിച്ച് ദൈവത്തിങ്കലേയ്ക്ക് മടങ്ങുന്നതിന്   ദൈവം സാഹചര്യങ്ങൾ ഒരുക്കി നൽകിയിട്ടുണ്ട്. എന്നാൽ ദൈവം തന്റെ കല്പനകൾക്കും ചട്ടങ്ങൾക്കും ഒരിക്കലും മാറ്റം വരുത്തിയിട്ടില്ല. ദൈവത്തിന്റെ വിശുദ്ധി ഒരു കണികപോലും കുറഞ്ഞുപോയിട്ടും ഇല്ല. ദൈവത്തിന് മാറ്റമില്ല എന്നാൽ തെറ്റിപ്പോകുന്ന മനുഷ്യൻ ദൈവത്തിന്റെ കരുണയെയും ക്ഷമയെയയും ആശ്രയിച്ച് മടങ്ങിവരുന്നതുകൊണ്ട് ദൈവം അവരോട് ക്ഷമിച്ച് അവരെ വീണ്ടും അനുഗ്രഹിക്കുന്നു. ആ തീരുമാനം എടുക്കേണ്ടത് മനുഷ്യരാണ്. അല്ലൊതെ ദൈവം തന്റെ സ്വഭാവത്തിന് മാറ്റം വരുത്തി നമ്മിലേയ്ക്ക് തരിഞ്ഞുവരട്ടെ എന്ന് നമുക്ക് പറയുവാൻ കഴിയുമോ? ഒരിക്കലും ഇല്ല ആയതുകൊണ്ട് ദൈവത്തിന്റെ നിയമങ്ങളെ നാം മാറ്റുകയല്ല നാം നമ്മുടെ പ്രവർത്തികളെ മാറ്റി ദൈവത്തിങ്കലേയ്ക്ക് മടങ്ങിവരേണ്ടതാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ കുറവുകൾ എല്ലാം ക്ഷമിച്ച് എന്നെ വീണ്ടും അങ്ങയുടെ പൈതലാക്കി തീർത്ത അങ്ങയുടെ കരുണയ്ക്കായി നന്ദി. അങ്ങയിൽ ആശ്രയിച്ച് അന്ത്യത്തോളം ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ