“നമ്മിൽ എന്ത് നിറഞ്ഞിരിക്കുന്നുവോ അത് നമ്മെ നയിക്കും”
വചനം
ലൂക്കോസ് 4 : 1
യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.
നിരീക്ഷണം
യേശു എന്തിനാണ് മരുഭൂമിയിലേക്ക് പോയതെന്ന് ചിലർ ചിന്തിക്കും. തിരുവെഴുത്ത് പറയുന്നത് അവൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞവനായിരുന്നു എന്ന്. ആത്മാവ് അവനെ പരിക്ഷിക്കപ്പെടുന്നതിനായി മരുഭൂമിയിലേയ്ക്ക് നയിച്ചു.
പ്രായോഗീകം
നമ്മിൽ എന്തു നിറഞ്ഞിരിക്കുന്നുവോ അത് നമ്മെ നയിക്കും. ചിലർ ഭയത്തിൽ നിറഞ്ഞിരിക്കുന്നു, അങ്ങനെയുള്ളവർ നടത്തുന്ന ഓരോ നീക്കവും ഭയത്തിൽ നിറഞ്ഞായിരിക്കും. മറ്റുചിലർ അഹങ്കാരത്താൽ നിറഞ്ഞവരായിരിക്കും അവർ പ്രവർത്തിക്കുന്ന രീതി അഹങ്കാരത്താൽ ചുറ്റപ്പെട്ടതായിരിക്കും. കയ്പ്പ് നിറഞ്ഞവരെയും നാം കണ്ടുമുട്ടാറുണ്ട് അവരുടെ വാക്കുകളും പ്രവൃത്തികളും അപകർഷതാ ബോധവും കോപവും നിറഞ്ഞതായിരിക്കും. ഈ ഭാവവിശേഷങ്ങളൊന്നും യേശുവിനെ നയിച്ചില്ല, കാരണം അവൻ ആത്മാവ് നിറഞ്ഞവനായിരുന്നു. നമ്മിൽ മിക്കപേരും പോകുകയോ ചെയ്യുകയോ ചെയ്യാത്ത സ്ഥലത്തേയ്ക്കാണ് യേശു പോയത്, നാം ചെയ്യത്ത കാര്യം ചെയ്യുകയും ചെയ്തു. കാരണം അവൻ ആത്മാവിനാൽ നിറഞ്ഞവനായിരുന്നു. അവൻ പോകുന്നിടത്തെല്ലാം ആത്മാവ് അവനെ നയിച്ചു. ചിലപ്പോൾ ആത്മാവ് നമ്മെ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിക്കും, പക്ഷേ അത് എല്ലായിപ്പോഴും നമ്മുടെ സ്വന്തം നന്മയ്ക്കായിരിക്കും. നാം ഓരോരുത്തരും എന്തിൽ നിറഞ്ഞിരിക്കുന്നുവോ അത് നമ്മെ നയിക്കും ആകയാൽ നമുക്ക് ദൈവാത്മാവിനാൽ നിറയാം അത്മാവ് നമ്മെ നയിക്കട്ടെ.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ ആത്മാവിനാൽ എന്നെ നിറയ്ക്കേണമേ. അങ്ങ് എന്നെ നയിക്കേണമേ. ആമേൻ
