Uncategorized

“നമ്മുടെയും ക്രൂശ് എന്നേയ്ക്കും നിലനിൽക്കുകയില്ല”

വചനം

മത്തായി 26 : 64

യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു.

നിരീക്ഷണം

യേശുക്രിസ്തുവിനെ കൂശിക്കുന്നതിന് മുമ്പ് തന്നെ വിചാരണ ചെയ്യുവാൻ അന്നത്തെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുവന്നു. മഹാപുരോഹിതൻ യേശുവിനോട് താനാണോ വരുവാനിരിക്കുന്ന മശിഹ എന്ന് ചോദിച്ചു. അതിനു മറുപടിയായി യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു”.

പ്രായോഗികം

മഹാദൈവം സ്വർഗ്ഗ മഹിമകളെ വെടിഞ്ഞ് ഭൂമിയിൽ ഒരു മനുഷ്യനായി പിറക്കുന്നത് മനുഷ്യർക്ക് ചിന്തിക്കുവാൻ പോലും കഴിയുന്നതല്ല. യേശുക്രിസ്തു ഈ ഭൂമിയിൽ ജനിച്ച സമയം മുതൽ അസാധാരണമായ ഒരു ക്രൂശ് വഹിക്കുകയായിരുന്നു. എന്നാൽ അവന്റെ ആ ക്രൂശ് എന്നേയ്ക്കും നിലനിൽക്കുകയില്ല എന്ന് നന്നായി യേശുക്രിസ്തുവിന് അറിയാമായിരുന്നു. ഇന്ന് ഇതു വായിക്കുന്ന താങ്കള്‍ ഇപ്പോള്‍ വഹിക്കുന്ന ക്രൂശ് ഏതാണ്? ആ ക്രൂശിന്റെ ഭാരം നമിത്തം താങ്കള്‍ അതിനടിയൽ ആയിപോകും എന്ന് തോന്നുന്നുണ്ടോ? എന്നാൽ ഈ സമയം താങ്കള്‍ ഓർക്കേണ്ടത് ഇത്രമാത്രം യേശുക്രിസ്തു വഹിച്ച കഷ്ടതയുടെ കൂശ് കുറച്ചു സമയത്തേയ്ക്ക് മാത്രമായിരുന്നു അതുപോലെ താങ്കള്‍ വഹിക്കുന്ന ക്രൂശും എന്നേയ്ക്കും നിലനൽക്കുകയില്ല. ആകയാൽ ഈ യേശുക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് താങ്കളുടെ കഷ്ടതായാകുന്ന ക്രൂശിന് ഒരു അവസാനം തരേണമേ എന്ന് ഇപ്പോള്‍ പ്രാർത്ഥിക്കുവാൻ കഴിഞ്ഞാൽ എത്രയും വേഗം ഇപ്പോള്‍ ആയിരിക്കുന്ന കഷ്ടതയിൽ നിന്ന് യേശുക്രിസ്തു താങ്കളെ രക്ഷിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

കഴിഞ്ഞനാളുകളിൽ ഞാൻ വഹിച്ച ക്രൂശ് എന്നിൽ നിന്ന് മാറ്റി എന്നെ സഹായിച്ചതിന് നന്ദി. ഇന്നും എനിക്ക് വഹിക്കുവാൻ കഴിയാത്ത ക്രൂശുമായി അങ്ങയുടെ സന്നിധിയിൽ ആയിരിക്കുന്നു ഈ ക്രൂശും എത്രയും വേഗം എന്നിൽ നിന്ന് മാറും എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങ് എന്നെ സഹായിക്കുമാറാകേണമേ. ആമേൻ