Uncategorized

“ദൈവം കൂടെ ഉണ്ട് സംശയം ഇല്ല”

വചനം

സങ്കീർത്തനം 32 : 10

ദുഷ്ടന്നു വളരെ വേദനകൾ ഉണ്ടു; യഹോവയിൽ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും.

നിരീക്ഷണം

യഹോവക്കെതിരെ മത്സരിച്ച് ജീവിക്കുന്നവർക്ക് ആത്യന്തീകമായി ആശ്രയിക്കുവാൻ ആരും ഉണ്ടാകുകയില്ല എന്ന് ദാവീദ് രാജാവ് തന്റെ ജീവ കാലത്ത് മനസ്സിലാക്കി. എന്നാൽ ദൈവത്തോട് പ്രതിബദ്ധതയുള്ളവനെ ഒരിക്കലും ഉപേക്ഷിക്കുകയില്ലെന്നും ദാവീദ് തന്റെ ജീവിതത്തിൽ അനുഭവിച്ച് അറിഞ്ഞു.

പ്രായോഗികം

യേശുക്രിസ്തുവിനെവിട്ട് സ്വന്തം വഴി തിരഞ്ഞെടുക്കുന്നവരെ കാണുവാൻ കഴിയും. അവർ വിശ്വാസത്തിന്റെ വിപരീത ദിശയിലേയ്ക്ക് പോകുവാൻ മനഃപൂർവ്വം തിരഞ്ഞെടുക്കുന്ന വഴിയുലൂടെ സഞ്ചരിക്കുന്നവരാണ്. അങ്ങനെയുള്ളവർ സാധാരണയായി പ്രതിസന്ധികളിൽ നിന്ന് പ്രതിസന്ധികളിലേയ്ക്ക് പോകുവാൻ ഇടയാകും. അങ്ങനെയുള്ളവർ ഓരോ തവണയും തോൽക്കുകയും ദൈവത്തോടുള്ള മത്സരത്തിൽ നിന്ന് പിന്തിരിയാതിരിക്കുകയും ചെയ്യും. യേശുക്രിസ്തുവിനെ അനുഗമിക്കുന്ന വ്യക്തിയ്ക്കും പ്രതിസന്ധികള്‍ കടന്നുവരാം എന്നാൽ ദൈവം അവരെ അവരുടെ പ്രതിസന്ധികളിൽ കൈവിടാതെ സൂക്ഷിക്കും. നാം ദൈവത്തിൽ നിന്ന് കുറച്ചെക്കെ മാറിപ്പോയാലും ദൈവം നമ്മെ വിട്ട് മാറുകയില്ല. നമുക്ക് പരിഹരിക്കുവാൻ കഴിയാത്ത പ്രതിന്ധികളിലും ദൈവം നമ്മോടു കൂടെ ഇരുന്ന് നമ്മെ വിടുവിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നെ ഒരു നാളും ഉപേക്ഷിക്കുകയില്ല എന്ന വാഗ്ദത്തം എനിക്ക് തന്നതിനായി അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്റെ എല്ലാ പ്രതിസന്ധിഘട്ടത്തിലും അങ്ങ് കൂടെ ഇരുന്ന് എന്നെ വിടുവിച്ചതിനായി നന്ദി തുടർന്നും എന്റെ ജീവിത്തിൽ കൂടെ ഇരുന്ന് എന്നെ സഹായിക്കുമാറാകേണമേ. ആമേൻ