“നമ്മുടെ പ്രവർത്തി പ്രധാനമാണ്”
വചനം
വെളിപ്പാട് 22 : 12
ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.
നിരീക്ഷണം
വെളിപാട് 20:12 – ൽ മരിച്ചവരെ അവരുടെ പ്രവർത്തിയുടെ അടിസ്ഥാനത്തിൽ കർത്താവ് വിധിക്കുമെന്ന് യോഹന്നാൻ അപ്പോസ്ഥൻ പറഞ്ഞിരിക്കുന്നു. ഇപ്പോൾ വീണ്ടും, യേശു വെളിപ്പാട് പുസ്തകം അവസാനിപ്പിക്കാൻ, താൻ വരുമ്പോൾ തന്റെ പ്രതിഫലം തന്നോടൊപ്പം കൊണ്ടുവരുമെന്നും നമ്മൾ ചെയ്തതിന്റെ അടിസ്ഥാനത്തിൽ നമ്മെ വിധിക്കുമെന്നും വ്യക്തമാക്കുന്നു. നാം ഈ ലോകത്തായിരിക്കുമ്പോൾ എന്തു ചെയ്യുന്നു എന്നത് വളരെ പ്രധാനമാണ്.
പ്രായോഗീകം
യേശുക്രിസ്തുവിനെ അനുഗമിക്കുന്നവരെ കർത്താവായ യേശുക്രിസ്തു ഉന്നതമായ ഒരു വിളിയാലാണ് വിളിച്ചിരിക്കുന്നത്. നാം അവനെ അനുഗമിക്കണമെങ്കിൽ നാം നമ്മെത്തന്നെ ത്യജിച്ച്, നമ്മുടെ കുരിശ് എടുത്ത്, അവനെ അനുഗമിക്കണമെന്ന് യേശു പറഞ്ഞു. നമ്മൾ എന്ത് ചെയ്താലും പ്രശ്നമില്ലാ എന്ന് പറയുവാൻ നമ്മിൽ ആർക്കും കഴിയുകയില്ല, കാരണം നാം ചെയ്യുന്നതെലല്ലാം പ്രധാന്യമർഹിക്കുന്നതാണ്. യേശുവിനെ അന്വേഷിക്കാത്ത ആളുകൾ നിരീക്ഷിക്കുന്നത്, അവർ യഥാർത്ഥ യേശുക്രിസ്തുവിലുള്ള ആളുകളെ അന്വേഷിക്കുന്നു എന്നതാണ്. അവിടെയാണ് കാര്യം, കർത്താവിന്റെ സഹായത്തോടെ, നമുക്ക് അവരെ യേശുവിന്റെ അടുക്കലേയ്ക്ക് നയിക്കുവാൻ കഴിയണമെങ്കിൽ നാം എന്തു ചെയ്യുന്നു എന്നത് പ്രധാനമാണ്. നാം ചെയ്യുന്ന പ്രവർത്തിയിലൂടെ മാത്രമേ യേശുവിനെ മറഅറുള്ളഴർക്ക് പരിചയപ്പെടുത്തുവാൻ കഴിയുകയുള്ളൂ.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ പ്രവർത്തി അങ്ങയെ വെളിപ്പെടുത്തുന്നതായിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
