“പണത്തിന് നിങ്ങളെ രക്ഷിക്കുവാൻ കഴിയുകയില്ല”
വചനം
സങ്കീർത്തനം 49 : 12
എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനിൽക്കയില്ല.
നിരീക്ഷണം
സങ്കീർത്തനക്കാരൻ പറയുകയാണ് ചിലപ്പോള്‍ പണത്തിന് നിങ്ങളെ രോഗത്തിൽ നിന്ന് വിടുവിക്കുവാൻ കഴിയുമായിരിക്കും അതുമൂലം മരണത്തെ താമസിപ്പിക്കുവാൻ കഴിഞ്ഞേക്കാം എന്നാൽ ഈ സങ്കീർത്തനത്തിന്റെ അവസാനം പറയുന്നു പണത്തിന് നിങ്ങളുടെ ആത്മാവിനെ രക്ഷിക്കുവാൻ കഴിയുകയില്ല.
പ്രായോഗികം
നാം ആശുപത്രികള്‍ സന്ദർശിക്കുമ്പോള്‍ മരിച്ചവരുടെ പടവും അവരുടെ സ്മാരകങ്ങളും നമുക്ക് കാണുവാൻ കഴിയും. അത് അവരെ രക്ഷിക്കുവാൻ കഴിയുമെന്ന് അവർ പ്രതിക്ഷിച്ചിരുന്ന ആശുപത്രിയുടെ ചുവരിൽ അവരുടെ പേരുകള്‍ ഓർമ്മയിൽ നിലനിർത്തുവാൻ അവർ പണം നൽകിയിരുന്നതുകൊണ്ടാണ് അങ്ങനെ വയ്ക്കുന്നത്. ലോകത്തിലെ എല്ലാ പണവും ഉപയോഗിച്ചാലും ആശുപത്രിയിലെ ഒരു രോഗിയേയും മരണത്തിൽ നിന്ന് രക്ഷിക്കുവാൻ കഴിയില്ല. പണം നിങ്ങളെയും എന്നെയും രക്ഷിക്കുകയില്ല. വാസ്ഥവം പറഞ്ഞാൽ നാമെല്ലാവരും ജീവിക്കുന്നത് കടം വാങ്ങിയ സമയത്താണ് ആയതുകൊണ്ട് ഓരോ ദിവസവും എണ്ണപ്പെട്ട നിലയിൽ ജീവിക്കണം. ഒരു കാര്യം ഓർക്കണം നാം സമ്പാദിക്കുന്ന പണത്തിന് നമ്മെ രക്ഷിക്കുവാൻ കഴിയില്ല എന്നാൽ നമ്മുടെ ജീവനുവേണ്ടി മറുവിലയായി മരിച്ച യേശുക്രിസ്തുവിന് നമ്മെ പൂർണ്ണമായി രക്ഷിക്കുവാൻ കഴിയും. നമ്മുടെ ആത്മാവിനെ രക്ഷിക്കുന്നതരത്തിൽ നാം ഈ ലോക ജീവിതം നയിച്ചാൽ അത് നമ്മുടെ ജീവിതാവസാനം പടം ആശുപത്രിയിലോ മറ്റ് ഓർമ്മിക്കുവാൻ തക്കരീതിയിലോ ആകുന്നതിനെക്കാള്‍ എത്രയോ ഉത്തമം ആണ്. മാത്രമല്ല നമ്മുടെ ഈ ലോക ജീവിതം കൊണ്ട് അനേകർക്ക് ജീവൻ ഉണ്ടാകുവാൻ ഇടയാകണം. നാം രക്ഷ നേടിയതുപോലെ അനേകരും രക്ഷനേടുവാൻ നമ്മുടെ രക്ഷയുടെ സന്തോഷം അവരോടും പറയുവാൻ നാം ഉത്സാഹിക്കുമ്പോഴാണ് ആ ലേകത്തിലെ നമ്മുടെ ജീവിതം പൂർണ്ണമാകുന്നത്.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്നെ രക്ഷിച്ചതിനായി നന്ദി അനേകരെ ഈ നിത്യ ജീവങ്കലേയ്ക്ക് എത്തിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ