“പറയുന്നതു പോലെ ചെയ്യില്ല”
വചനം
അവൻ അവരോടു ഉത്തരം പറഞ്ഞതു: “കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവു പ്രവചിച്ചതു ശരി: ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽനിന്നു ദൂരത്തു അകന്നിരിക്കുന്നു”.
നിരീക്ഷണം
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകള്‍ ശരിയായി കഴുകുക എന്നതായിരുന്നു യഹൂദ ന്യായപ്രമാണം. എന്നാൽ ശിഷ്യന്മാർ അങ്ങനെ ചെയ്യാത്തതിനെക്കുറിച്ച് യേശുവിനെ പരീക്ഷിക്കേണ്ടതിന് പരിശന്മാർ ചോദിച്ചതിന്, ഈ വിധത്തിൽ തനിക്കെതിരെ വരുന്ന ആളുകളെക്കുറിച്ചാണ് യെശയ്യാവ് പ്രവചിച്ചതെന്ന് യേശു മറുപടി പറഞ്ഞു. “ഇവർ എന്നെ അധരം കൊണ്ട് ബഹുമാനിക്കുന്നു, എന്നാൽ അവരുടെ ഹൃദയം എന്നിൽ നിന്ന് അകലെയാണ്.” മറ്റൊരുവിധത്തിൽ പറഞ്ഞാൽ, “അവർ പറയുന്നത് ചെയ്യില്ല”.
പ്രായോഗികം
യേശുവിന്റെ കാലഘട്ടത്തിൽ നിന്ന് വിത്യസ്തമല്ലാത്ത ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. പ്രസംഗിക്കുന്നതു പോലെ പ്രവർത്തിക്കാൻ കഴിയാത്തവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ ലോകം. ന്യായപ്രമാണത്തിലെ കാതലായഭാഗം ചെയ്യാതെ പുറമേയുളളത് കൂടുതൽ ശ്രദ്ധിക്കുകയാണ് യഹൂദന്മാർ ചെയ്തത്. അവർ ന്യായപ്രമാണത്തിലെ ആചാരങ്ങള്‍ അനുഷ്ടിക്കുകയും ഹൃദയങ്ങമായി ദൈവത്തോട് അടുക്കാതിരിക്കുകയും ചെയ്തു. ആയതുകൊണ്ടാണ് യേശു പറഞ്ഞത്, “ഇവർ അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു പക്ഷെ അവരുടെ ഹൃദയം എന്നിൽ നിന്ന് അകന്നിരിക്കുന്നു”, എന്ന് യെശയ്യ പറഞ്ഞത് സത്യം എന്ന്. ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത് നാം പ്രസംഗിക്കുന്നതു പോലെ ജീവിക്കണം എന്നാണ്. യേശുക്രിസ്തു അത് തന്റെ ഈ ലോക ജീവിതത്തിൽ നമ്മുക്ക് മാതൃക കാണിച്ചു തന്നു. പുറമേയുളളതല്ല അകമേയുളള വിശുദ്ധിയാണ് ദൈവം ആഗ്രഹിക്കുന്നത്. അപ്രകാരം ചെയ്യുവാൽ നമ്മുക്ക് നമ്മെ തന്നെ സമർപ്പിക്കാം. നാമെല്ലാവരും പ്രസംഗിക്കുന്ന കാര്യങ്ങള്‍ പ്രവർത്തിക്കേണ്ട സമയമാണിത്.
പ്രാർത്ഥന
പ്രീയ യേശുവേ,
“എനിക്ക് ചെയ്യുവാൻ ഇഷ്ടമില്ലാത്തതൊന്നും പ്രസംഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പ്രസംഗിക്കുന്ന കാര്യങ്ങള്‍ പ്രാവർത്തികമാക്കാനുളള കൃപ അങ്ങ് എനിക്കു നൽകേണമെ”. ആമേൻ