Uncategorized

“ശക്തനായി തുടങ്ങി, പക്ഷേ ദുർബലനായി അവസാനിച്ചു”

വചനം

സംഖ്യാപുസ്തകം 20 : 6

“എന്നാറെ മോശയും അഹരോനും സഭയുടെ മുമ്പിൽ നിന്നു സമാഗമന കൂടാരത്തിന്റെ വാതിൽക്കൽ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സു അവർക്കു പ്രത്യക്ഷമായി”.

നിരീക്ഷണം

സീനായ് മരുഭൂമിയിൽ പാളയമടിച്ച ഇസ്രായേൽ ജനതയുടെ നടുവിൽ ഉണ്ടായ ഒരു സംഭവമാണിത്.  മോശയുടെ സഹോദരി മിരിയാം അവിടെ വച്ചു മരിച്ചു, അവളെ അടക്കം ചെയ്തു. എന്നാൽ അവിടെ വച്ച് വലിയ വെല്ലുവിളി ഇസ്രായേൽ ജനം നേരിട്ടു. അവർക്ക് കുടിക്കാൻ വെളളമില്ല, ജനം മോശയോടും അഹരോനോടും നിലവിളിച്ചു.  രണ്ടു സഹോദരന്മരും സമാഗമന കൂടാരത്തിൽ ചെന്നു സാഷ്ടാഗം വീണു യഹോവയോടു നിലവിളിച്ചു.

പ്രായോഗികം

പ്രതിസന്ധിഘട്ടത്തിൽ മോശയും അഹരോനും ശരിയായ കാര്യം ചെയ്തു.  അവർ പ്രാർത്ഥനാ സ്ഥലത്തേക്ക് പോയി, യഹോവ അവരുടെ നടുവിൽ ഇറങ്ങിവന്ന് മോശയോട്, നീ പാറയോട് കല്പിക്കുപ്പോള്‍ ദശലക്ഷകണക്കിന് ഇസ്രായേല്യരുടെയും കന്നുകാലികളുടെയും ദാഹം ശമിപ്പിക്കാൻ മതിയായ വെളളം ലഭിക്കുമെന്ന് പറഞ്ഞു. എന്നാൽ മോശ ഇസ്രായേൽ മക്കളെ വിളിച്ച് തന്റെ വടികൊണ്ട് പാറയെ അടിച്ചു.  അവൻ അങ്ങനെ ചെയ്തപ്പോള്‍ പാറയിൽ നിന്ന് വെളളം ഒഴുകി. എന്നാൽ ദൈവം മോശയോട്, “പാറയോട് കല്പിക്കുന്നതിനു പകരം അതിനെ അടിച്ചതുകൊണ്ട് വാഗ്ദത്ത ദേശത്ത് നീ പ്രവേശിക്കുകയില്ല” എന്ന് അരുളചെയ്തു.  നിർഭാഗ്യവശാൽ, ദൈവപുരുഷനായ മോശ, “അവൻ ശക്തനായി തുടങ്ങി, പക്ഷേ ദുർബലനായി അവസാനിപ്പിക്കേണ്ടി വന്നു”.  എല്ലാ കോപവും നമ്മുടെ ജീവിതത്തിൽ നിന്ന് നീങ്ങുന്നതു വരെ കർത്താവിന്റെ സന്നിധിയിൽ കൂടുതൽ സമയം നാം ചിലവഴിക്കേണ്ടതാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

“മോശക്ക് സംഭവിച്ചതുപോലെ എന്റെ ജീവിതത്തിൽ സംഭവിക്കാതിരിക്കാൻ എന്നെ തന്നെ സമർപ്പിക്കുന്നു.  എന്റെ ജീവിത അവസാനം വരെ അങ്ങയുടെ വചനങ്ങളെ അനുസരിപ്പാൻ എനിക്ക് കൃപ നൽകേണമേ. അങ്ങ് മാത്രം എന്നിലൂടെ പ്രകാശിക്കുന്നതുവരെ നിന്റെ സന്നിധിയിൽ നിൽക്കാൻ  എന്നെ സഹായിക്കേണമേ,” ആമേൻ