Uncategorized

“പാപത്തിൽ നിന്ന് വേർപെടുക”

വചനം

1 പത്രോസ്  1  :   14-15

പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ
മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ.

നിരീക്ഷണം

യേശുവിനെ അനുകരിക്കുവാൻ താല്പര്യപ്പെടുന്ന എല്ലാവരോടും പാപത്തിൽ നിന്ന് ഓടിയകന്ന് യേശുവിങ്കലേയക്ക് തിരിഞ്ഞ് വിശുദ്ധരായി ജീവിക്കുവാൻ അപ്പോസ്ഥലനായ പത്രോസ് ആഹ്വാനം ചെയ്യുന്നു.

പ്രായോഗീകം

സഭയിൽ കടന്നുവരുന്ന പലരും കരുതിയിരിക്കുന്നത് വിശുദ്ധി എന്നത് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു പട്ടികയാണെന്നതാണ്. എന്നാൽ വാസ്ഥവത്തിൽ അത് ഒരു പട്ടിക ഉപയോഗിച്ച് അവരുടെ ആത്മീയത അളക്കുവാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടിയുള്ളതാണ്. അപ്പേസ്ഥലൻ നമ്മെ നയിക്കുന്ന വിശുദ്ധിയുടെ തരം ശരിക്കും നമ്മുക്ക് ലഭിച്ച ഒരു വിളിയാണ്. അത് പാപത്തിൽ നിന്നും കർത്താവിലേക്കുള്ള ഒരു വിളിയെക്കുറിച്ചുള്ളതാണ്. ഇത് വായിക്കുമ്പോൾ നാം ചിന്തിക്കും എനിക്ക് കർത്താവിങ്കലേയക്ക് എപ്പോൾ വേണമെങ്കിലും ഓടി അടുക്കുവാൻ കഴിയുമല്ലോ എന്നും മറ്റു ചിലർ പറയും എനിക്ക് പാപം ചെയ്യുന്നത് നിർത്തുവൻ കഴിയുന്നില്ല എന്നും. എന്നാൽ ഇതാണ് കാര്യം നിങ്ങൾ യേശുവിനോട് അടുക്കുന്തോറും പാപത്തിൽ നിന്ന് അകലുവാൻ കഴിയും കാരണം പാപത്തിന്റെ ശമ്പളം മരണമാണ്. ഇന്ന് യേശുവിന്റെ ശബ്ദം കേൾക്കുന്ന താങ്കളെ പ്രോത്സാഹിപ്പിക്കുന്നത്, യേശു വിളിക്കുമ്പോൾ ആ വിളികേട്ട് അവനോട് അടുത്തുവന്നാൽ നിങ്ങൾ പാപത്തിൽ നിന്ന് അകറ്റപ്പെടും, യേശുവിൽ നിങ്ങളെ സമർപ്പിക്കുക പാപത്തോട് വേർപെടുക.

പ്രാർത്ഥന

പ്രീയ യേശുവേ,

പാപത്തിൽനിന്ന് അകന്ന് വിശുദ്ധിയോടെ ജീവിക്കുവാൻ അങ്ങ് എന്നെ സഹായിക്കുന്നതിന് നന്ദി. തുടർന്നും അങ്ങനെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x