“പാപിയെ കണ്ടെത്താനുള്ള തിടുക്കം”
വചനം
ലൂക്കോസ് 19 : 7
കണ്ടവർ എല്ലാം: അവൻ പാപിയായോരു മനുഷ്യനോടുകൂടെ പാർപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
നിരീക്ഷണം
സക്കായി ഒരു യഹൂദനാണെങ്കിലും, റോമൻ സാമ്രാജ്യത്തിന് വേണ്ടി നികുതി പിരിക്കുന്ന ജോലി ചെയ്യുകയായിരുന്നു. വിശ്വസ്ഥതയില്ലാത്ത റോമാ സാമ്രാജ്യത്തിന് ലാഭമുണ്ടാക്കുന്ന ചുങ്കം പിരിക്കുന്ന ജോലി സക്കായി ചെയ്തതു കൊണ്ട് തന്റെ സ്വന്തം ആളുകളും അദ്ദേഹത്തെ വെറുത്തു. സക്കായി റോമൻ ഗവൺമെന്റിന് വേണ്ടി ചുങ്കം പിരിക്കുന്ന ജോലിയും കൂടാതെ റോമൻ ഗവൺമെന്റ പറഞ്ഞതിലും കൂടുതൽ ചുങ്കം പിരിച്ച് തനിക്ക് വേണ്ടി സ്വന്തമായി ഒരു ജോലിയും ഒരുമിച്ച് ചെയ്തുപോന്നു എന്നതാണ് സത്യം. അതുകാണ്ടുതന്നെ സക്കായി ഒരു പാപിയാണെന്ന് ആ ദേശക്കാർക്ക് എല്ലാവർക്കും വ്യക്തമായിരുന്നു.
പ്രായോഗികം
മറ്റൊരാളുടെ പാപം നമുക്ക് വളരെ പെട്ടെന്ന് കണ്ടെത്താനാകും എന്നാൽ നമ്മുടെ സ്വന്തം പാപത്തെ കണ്ടെത്തുവാൻ കഴിയാതെ പോകുകയും ചെയ്യുന്നത് അതിശയകരമല്ലേ? യേശു, മത്തായി സുവിശേഷം 7:3 ഇപ്രകാരം പറഞ്ഞു “എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു?” ഇങ്ങനെ നാം ചെയ്യുമ്പോൾ നമുക്ക് പറ്റുന്നത് മറ്റുള്ളവരുടെ പാപം കണ്ടെത്തുമ്പോൾ നമ്മുടെ ജീവതമാകുന്ന ലോകം ചെറുതായി ചെറുതായി തീരുകയും ആ ചെറിയ കാഴ്ചപ്പാടിൽ നാം നമ്മുടെ ജീവിത്തിന്റെ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുമ്പോൾ നാം നാശത്തിലേയ്ക്ക് പോകും. എന്നാൽ സദൃശ്യവാക്യങ്ങളിൽ ഇപ്രകാരം കാണുന്നു, (സദൃ. 11:25) “ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും”. ഈ വചനപ്രകാരം നാം ജീവിക്കുവാൻ തയ്യാറാകണം. മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ചിന്താഗതി ഔദാര്യവും, സ്നേഹവും, ക്ഷമയും ആയിരിക്കണം. അങ്ങനെ ആയിരിക്കുമ്പോൾ മറ്റുള്ളവരുടെ കുറവുകൾ നാം കാണാതെ അവരുടെ നന്മ കാണുവാനുള്ള ഹൃദയം നമുക്ക് ഉണ്ടാകും. അങ്ങനെയാകുമ്പോൾ പാപിയെ കണ്ടെത്താനുള്ള നമ്മുടെ തിടുക്കം കുറയും.
പ്രാർത്ഥന
പ്രീയ യേശുവേ,
സ്വന്തം കുറവുകൾ കണ്ടെത്തുവാനും മറ്റുള്ളവരോട് സ്നേഹവും, ദയയും, കരുണയും കാണിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ