Uncategorized

“തിന്മയ്ക്കും ഇരുട്ടിനും പകരം നന്മയും വെളിച്ചവും ”

വചനം

ഇയ്യോബ് 30 : 26

ഞാൻ നന്മെക്കു നോക്കിയിരുന്നപ്പോൾ തിന്മവന്നു വെളിച്ചത്തിന്നായി കാത്തിരുന്നപ്പോൾ ഇരുട്ടുവന്നു.

നിരീക്ഷണം

പഴയ നിയമത്തലെ എറ്റവും പഴക്കം മുള്ള പുസ്തകമാണ് ഇയ്യോബിന്റെ പുസ്തകം. ഇയ്യോബിന്റെ ജീവിത്തിൽ ഏറ്റവും വിഷമകരമായ അവസ്ഥയിൽ എത്തിപ്പെട്ടപ്പോൾ അവൻ നന്മ പ്രതീക്ഷിച്ചു എന്നാൽ അതിനുപകരം തിന്മ തന്റെ ജീവിത്തിൽ വരികയും വെളിച്ചം തേടിയപ്പോൾ തനിക്ക് ഇരുട്ട് കാണായി വരികയും ചെയ്തു.

പ്രായോഗികം

നിങ്ങൾ എപ്പോഴെങ്കിലും ഇയ്യോബിന്റെ അവസ്ഥയിൽ അകപ്പെട്ടിട്ടുണ്ടോ? ചുറ്റുപാടും കേൾക്കുന്ന വാർത്തകൾ ഓരോ ദിവസവും കൂടുതൽ ദോഷകരമായതാണ്. ധാർമ്മികതയെക്കുറിച്ച് ചിന്തിക്കുമ്പോൾ വളർന്നുവരുന്ന തലമുറയിൽ 80% വും ധാർമ്മീകത നഷ്ടപ്പെടുത്തി ജീവിക്കുന്നത് കാണുവാൻ കഴിയും. നന്മയുടെ മാറ്റം കാണുവാൻ ആഗ്രഹിച്ച് മുന്നോട്ട് പോകുമ്പോൾ തിന്മയും വെളിച്ചത്തിനും പകരം ഇരുട്ടും കാണുന്നു. അതുകൊണ്ട് നാം സകലവും വിട്ട് തിന്മയിൽ നിന്ന് ഓടി മാറുകയാണോ വേണ്ടത്? അതൊരിക്കലും അല്ല! ആ സാഹചര്യത്തിൽ ശക്തിയോടെ പ്രവർത്തിക്കേണ്ടത് വീണ്ടും ജനിച്ച് യേശുവിനെ അനുഗമിക്കുന്ന വിശ്വാസികളാണ്. അസാധ്യതകൾ നിറഞ്ഞ സാഹചര്യത്തിൽ പോരാടി ജയിച്ച വ്യക്തിയാണ് ഇയ്യോബ്. അദ്ദേഹം ആ സാഹചര്യത്തെ വിട്ട് ഓടിപ്പോയില്ല, കാലക്രമേണ അവൻ ചിന്തിച്ചതിലും അപ്പുറമായി ഒരു ഉയർന്ന സ്ഥാനത്തേയ്ക്ക് ദൈവം അവനെ ഉയർത്തി. അതുപോലെ നാമും ഇതുവരെ അനുഭവിക്കാത്ത ഒരു ഉന്നതിയിലേയ്ക്ക് ഉയരേണ്ടതിന് നാം ഇപ്പോൾ വിശ്വസിച്ചുകൊണ്ട് മുന്നോട്ട് വരേണ്ടത് ആവശ്യമാണ്. പ്രശ്നങ്ങളുടെ നടുവിൽ നാം ചെയ്യേണ്ട പ്രധാനകാര്യം നല്ലതും വെളിച്ചവും നമ്മുടെ ജീവിത്തിൽ ഉടനെ ഉണ്ടാകും എന്ന വിശ്വാസത്തിന്റെ പ്രതിക്ഷയോടെ ആത്മാർത്ഥമായി മുന്നോട്ട് പോകുകയാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ നന്മയും വെളിച്ചവും ആണ്. ഞാൻ ഓരോദിവസവും അങ്ങയിൽ ആശ്രയിക്കുയും എന്റെ ജീവിത്തിലെ പ്രശ്നങ്ങളുടെ നടുവിൽ നന്മയും വെളിച്ചവും ഉണ്ടാകുമെന്ന് വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോകുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ