“പ്രതീക്ഷിക്കാവുന്നതിലും കൂടുതൽ”
വചനം
ഉല്പത്തി 48 : 11
യിസ്രായേൽ യോസേഫിനോടു: നിന്റെ മുഖം കാണുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല; എന്നാൽ നിന്റെ സന്തതിയെയും കാണ്മാൻ ദൈവം എനിക്കു സംഗതിവരുത്തിയല്ലോ എന്നു പറഞ്ഞു.
നിരീക്ഷണം
യാക്കോബ് എന്ന് അറിയപ്പെട്ടിരുന്ന യിസ്രായേൽ തന്റെ നിര്യാണകാലം അടുക്കാറായപ്പോള്‍ തന്റെ മക്കളെ അനുഗ്രഹിക്കുവാൻ അടുത്തു വിളിച്ചു. യേസഫിന്റെ രണ്ട് മക്കളിൽ നിന്ന് അനുഗ്രഹിക്കുവാൻ ആരംഭിച്ചിട്ട് യോസഫിനോട് ഇപ്രകാരം പറഞ്ഞു. ഞാൻ നിങ്ങളെ വീണ്ടും കാണുമെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല, എന്നാൽ ഇപ്പോള്‍ ഞാൻ നിന്നെയും നിന്റെ മക്കളെയും കണ്ടു.
പ്രായോഗികം
യേശുക്രിസ്തുവിനെ പൂർണ്ണ ഹൃദയത്തോടെ അനുഗമിക്കുന്ന നമ്മുടെ ജീവിതത്തിൽ ഒരു സ്വപ്നം ഉണ്ട് എന്നതാണ് സത്യം. എന്നിരുന്നാൽ നാം പ്രതീക്ഷിക്കുന്നതിലും കൂടുതൽ നമുക്ക് നൽകണമെന്നതാണ് ദൈവത്തിന്റെ ആഗ്രഹം. നമുക്ക് അസാധ്യമായത് ദൈവം ചെയ്യുമെന്ന് നാം വിശ്വസിക്കുന്നു എന്നാൽ ദൈവത്തിന് നമ്മോടുള്ള സ്നേഹം നിമിത്തം തന്റെ ഔദാര്യത്തിൽ നിന്ന് നമുക്ക് പ്രീക്ഷിക്കാവുന്നതിലും കൂടുതൽ നൽകുന്നു. ഈ വചനത്തിൽ കാണുന്നത് യിസ്രായേലിന് ദൈവം ചെയ്ത കാര്യമാണ്. വർഷങ്ങള്‍ക്കു മുമ്പ് തന്റെ മകൻ യോസഫ് വന്യമൃഗങ്ങളാൽ നശിച്ചു എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. എന്നാൽ ലോകത്തെ രക്ഷിക്കുവാൻ ദൈവം യോസഫിനെ ഒരുക്കുകയായിരുന്നു. തന്റെ മകനെ വീണ്ടും കാണും എന്ന് യിസ്രായേൽ വിശ്വസിച്ചിരുന്നിരിക്കാം. ദൈവം തന്റെ വിശ്വാസത്തെക്കാള്‍ കൂടുതൽ കരുതിയിരുന്നു അതുകൊണ്ട് യേസഫിന്റെ മക്കളെയും കാണുവാൻ ഇടയായി. നാം എല്ലായിപ്പോഴും ഓർക്കുക പ്രതീക്ഷിക്കുന്നതിലും കൂടുതൽ നമുക്ക് തരുവാൻ യേശുക്രിസ്തു ആഗ്രഹിക്കുന്നു.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ പ്രീക്ഷിച്ചതിലും കൂടുതൽ എപ്പോഴും എനിക്കുവേണ്ടി അങ്ങ് ചെയ്യുന്നതിനായി നന്ദി. തുടർന്നും അപ്രകാരം അങ്ങ് ചെയ്യുമാറാകേണമേ . ആമേൻ