Uncategorized

“അത്ഭുതകരമായ മഹത്വം”

വചനം

സങ്കീർത്തനങ്ങള്‍ 8 : 1

ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തിൽ നിന്റെ തേജസ്സു വച്ചിരിക്കുന്നു.

നിരീക്ഷണം

യഹോവയായ ദൈവം ഭൂമിയിലെക്കെയും മഹത്വമുള്ളവനാണെന്നും അവനാണ് നമ്മുടെ കർത്താവെന്നും രാജാവായ ദാവീദിന് മനസ്സിലായി. മാത്രമല്ല ദൈവം തന്റെ മഹത്വം സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നുവെന്നും ദാവീദ് രാജാവ് ഗ്രഹിച്ചു.

പ്രായോഗികം

നമ്മുടെ ചെറുപ്പകാലത്ത് ഈ ലോകത്തിലെ നമ്മുടെ പിതാക്കന്മാരെകുറിച്ച് നാം ചിന്തിക്കുമ്പോള്‍ നമ്മുടെ പിതാവ് മറ്റുള്ളവരുടെ പിതാവിനെക്കാള്‍ ശക്തിയുള്ളതായും എല്ലാ കാര്യങ്ങളും ചെയ്യുവാൻ വേഗതയുള്ളതായും പിതാവ് ആണ് ഏറ്റവും തല്ലത് എന്നും ഒക്കെ നമുക്ക് തോന്നാറുണ്ട്. എന്നാൽ നാം പ്രായമാകുമ്പോള്‍ നമ്മുടെ പിതാക്കന്മാരുടെ കുറവുകള്‍ മനസ്സിലാകും. എന്നാൽ അത് നമ്മുടെ പിതാവിന്റെ മഹത്വം കുയുന്നില്ല. നമ്മുടെ സ്വർഗ്ഗീയ പിതാവിനെക്കുറിച്ച് നാം ചിന്തിക്കുമ്പോള്‍ നമ്മുടെ ജീവിതത്തിൽ എക്കലത്തും വലിയവനും അവന്റെ കഴിവുകള്‍ക്ക് പരിധിയില്ലായെന്നും നമുക്ക് മനസ്സിലാക്കുവാൻ കഴിയും. ആ ദൈവത്തിന്റെ മഹത്വം പ്രപഞ്ചത്തിലുടനീളം ദർശിക്കുവാൻ കഴിയും. ആ ദൈവം സ്വർഗ്ഗത്തിന്റെ അത്യുന്നതങ്ങളിൽ വസ്സിക്കുന്നു. ഈ ദൈവത്തെ നമുക്ക് അതിശയകരമായും മഹത്വമായും കാണുവാൻ കഴിയണം. ഇത്രയും ഉന്നതനായ ദൈവത്തെ നമുക്ക് പിതാവേ എന്ന് വിളിക്കുവാൻ കഴിയുന്നത് തന്നെ ശ്രേഷ്ഠമാണ്. ഈ ഉന്നതനായ ദൈവത്തെ പിതാവായി അംഗീകരിച്ച് നിത്യജീവൻ പ്രാപിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ മഹത്വത്തെ വർണ്ണിക്കുവാൻ തക്ക വാക്കുകള്‍ എനിക്ക് ഇല്ല. എന്നാലും അങ്ങയുടെ മഹത്വം ഈ പ്രപഞ്ചത്തിലൂടെ എനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞു. അങ്ങ് എത്ര മഹത്വവാനാണെന്നും അങ്ങ് ഏറ്റവും ഉന്നതനെന്നും എന്നെ ഗ്രഹിപ്പിച്ചുതന്നതിന് നന്ദി. ആ സ്വർഗ്ഗീയ പിതാവിനെ എന്നും ആരാധിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ