Uncategorized

 “പ്രവൃത്തിക്കു തക്ക പ്രതിഫലം”

വചനം

സംഖ്യാപുസ്തകം 31 :  8

“ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ വാളുകൊണ്ടു കൊന്നു.”

നിരീക്ഷണം

മോവാബ് രാജാവായിരുന്ന ബാലാക്ക് ദൈവത്തിന്റെ ജനമായ യിസ്രായേലിനെ ശപിക്കുവാൻ നിയമിച്ച യിസ്രായേല്യനല്ലാത്ത ഒരു പ്രവാചകനായിരുന്നു ബിലയാം.  ആ സംഭവകഥ വേദപുസ്തകത്തിൽ സംഖ്യാപുസ്തകം 22-ാം അദ്യായം മുതൽ 24-ാം അദ്യായം വരെയുളളഭാഗത്ത് വായിക്കുവാൻ സാധിക്കും. യിസ്രായേൽമക്കളെ ശപിക്കുവാൻ പുറപ്പെട്ടുപോകുന്ന വഴിയിൽ ബിലയാമിന്റെ കഴുത അവനോട് സംസാരിച്ചു എന്നത് വിചിത്രമായ ഒരു സംഭവമാണ്. യിസ്രായേൽമക്കളെ ശപിക്കുവാൻ യഹോവ ബിലയാമിനെ അനുവദിച്ചില്ല എന്ന് മാത്രമല്ല അവൻ അവരെ അനുഗ്രഹിപ്പാൻ തക്കവണ്ണം ദൈവം പ്രവൃത്തിക്കുകയും ചെയ്തു. ദൈവ ജനത്തെ എങ്ങനെ വശീകരിക്കാമെന്ന് മോവാബ് രാജാവിനും അവന്റെ ജനത്തിനും ഉപദ്ദേശം നൽകിയതാണ് ബിലയാം ചെയ്ത പാപം. ആയതുകൊണ്ട് ബിലയാമിന്റെ പ്രവൃത്തി ദൈവമുമ്പാകെ അനിഷ്ടമായി തീർന്നു. ആ വശീകരണത്തിൽ യിസ്രായേൽമക്കള്‍ വീഴുകയും ദൈവത്തിന്റെ ന്യായവിധി അവരുടെമേൽ വരുകയും ചെയ്തു.  ആകയാൽ ദൈവകരം ബിലയാമിനെതിരായി ഉയർന്നു അവന്റെ പാപത്തിന് തക്കവണ്ണം ദൈവത്തിൽ നിന്ന് പ്രപിച്ചു.

പ്രായോഗികം

ദൈവത്തിന് മുഖ പക്ഷമില്ല, ഒരുവൻ ചെയ്യുന്ന പ്രവൃത്തിക്കു തക്കവണ്ണം പ്രാപിക്കുന്ന ഒരു ദിനമുണ്ടെന്ന ബോധ്യത്തിൽ ജീവിക്കുവാൻ നമുക്ക് ഇടയായി തീരട്ടെ. വിശ്വാസ ജീവിതം ദൈവ വചന പ്രകാരം സൂക്ഷിക്കപ്പെടുമാറാകട്ടെ!

പ്രാർത്ഥന

പ്രീയ യേശുവേ,  

സ്വയനീതിയാൽ ഞാൻ ഒരു തെറ്റും ചെയ്യുന്നില്ല എന്ന ഭാവത്താൽ ജീവിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ തെറ്റുകളെ ഓർത്ത് ഞാൻ അനുതപിക്കുവാൻ തയ്യാറാകുമ്പോള്‍ അവിടുന്ന് എന്റെ പാപം ക്ഷമിച്ചുതരുന്നതിനായി നന്ദി പറയുന്നു.  ഓരോ ദിവസവും എന്നെ തന്നെ ശോധന ചെയ്തു അനുതാപ ഹൃദയത്തോടെ ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ!