Uncategorized

“പ്രവൃത്തിയാണ് പ്രധാനം”

വചനം

വെളിപ്പാട് 22 : 12

ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.

നിരീക്ഷണം

വെളിപ്പാട് പുസ്തകം 20:12 ൽ ഇപ്രകാരം എഴുതിയിരിക്കുന്നു, മരിച്ചവരെ അവരുടെ പ്രവൃത്തിയുടെ അടിസ്ഥാനത്തിൽ വിധിക്കും. യേശുക്രിസ്തു വെളിപ്പാടു പുസ്തക്ത്തിന്റെ അവസാന വാക്യത്തിൽ വീണ്ടും പറയുന്നു യേശുകർത്താവ് രണ്ടാമത് മടങ്ങിവരുമ്പോള്‍ താൻ അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലവുമായിട്ടായിരിക്കും വരുന്നത്. നമ്മുടെ ഓരോരുത്തരുടെയും പ്രവൃത്തിയുടെ അടിസ്ഥാനത്തിൽ നാം വിധിക്കപ്പെടും എന്നും പറയുന്നു അതുകൊണ്ട് നാം ചെയ്യുന്ന പ്രവർത്തി പ്രധാനമാണ്.

പ്രായോഗീകം

യേശുക്രിസ്തുവിനാൽ വിളിക്കപ്പെട്ടവരാണ് തന്നെ അനുഗമിക്കുന്നത്. നാം യേശുക്രിസ്തുവിനെ അനുഗമിക്കണമെങ്കിൽ നമ്മെ തന്നെ ത്യജിച്ച് നമ്മുടെ ക്രൂശെടുത്ത് അവനെ അനുഗമിക്കണം എന്ന് യേശു പറഞ്ഞു. നാം എന്തു പ്രവൃത്തിച്ചാലും അത് കാര്യമല്ല എന്ന് പറയുവാൻ ആർക്കും കഴിയുകയില്ല. നമ്മള്‍ ചെയ്യുന്ന പ്രവർത്തിയെല്ലാം പ്രധാനമാണ് എന്നതാണ് സത്യം.  സത്യത്തിന്റെ പിന്നാലെ പോകുന്നവരെ ജനം ശ്രദ്ധിക്കുന്നു കാരണം അവർ ആധികാരികമായി യേശുവിനെ അന്വേഷിക്കുന്നു. അങ്ങനെ യേശുവിനെ തിരയുന്നവരെ നമ്മുക്ക് യേശുക്രിസ്തുവിന്റെ സഹായത്താൽ അവരെ കർത്താവിങ്കലേയ്ക്ക് കൊണ്ടു വരാം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നെ അങ്ങയിൽ ആശ്രയിക്കുവാൻ സഹായിച്ചതുപോലെ അങ്ങയുടെ സഹായത്താൽ ഞാനും അനേകരെ അങ്ങയിലേയ്ക്ക അടുപ്പിക്കുവാൻ ആഗ്രഹിക്കുന്നു. അതിനായി എന്നെ സഹായിക്കേണമേ. ആമേൻ