Uncategorized

“മനസ്സിലാകാത്ത കാര്യം”

വചനം

വെളിപ്പാട് 17 : 14

അവർ കുഞ്ഞാടിനോടു പോരാടും; താൻ കർത്താധികർത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും.

നിരീക്ഷണം

അപ്പോസ്തലനായ യോഹന്നാൻ അർമ്മഗെദ്ദോൻ എന്ന മഹത്തായ യുദ്ധം ദർശനത്തിൽ കണ്ടതാണ് ഈ വചനത്തിൽ വിവരിച്ചിരിക്കുന്നത്. ആ യുദ്ധം മറ്റെല്ലായുദ്ധങ്ങളും അവസാനിപ്പിക്കുവാനുള്ള യുദ്ധമായിരിക്കും എന്നാണ് അറിയപ്പെടുന്നത്. ലോകം മുഴുവൻ യേശുക്രിസ്തുവിനെതിരെ യുദ്ധം ചെയ്യുവാൻ തയ്യാറായി നിൽക്കുന്നത് അപ്പോസ്തലനായ യോഹന്നാൻ കണ്ടു. അപ്പോള്‍ യോഹന്നാൻ പറഞ്ഞു കുഞ്ഞാടും തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും കാരണം അവൻ കർത്താധികർത്താവും രാജാധിരാജാവും ആകുന്നു.

പ്രായോഗീകം

വെളിപ്പാടു പുസ്തകത്തിലെ ഈ വചനം വായിക്കുമ്പോള്‍ നാം ഇങ്ങനെ ചിന്തിക്കും നമ്മുടെ ആത്മ ശത്രുവായ പിശാച് യേശുക്രിസ്തുവിനെ മറികടക്കുവാൻ ശ്രമിക്കുന്നത് എന്തിന്? ശത്രുവിന് ദൈവവചനം നന്നായി അറിയാം മാത്രമല്ല അത് ഉദ്ധരിക്കുകയും ചെയ്യുന്നു. വെളിപ്പാട് പുസ്തകത്തിന്റെ അവസാന അധ്യായങ്ങളിൽ എന്തു സംഭവിക്കും എന്നും അവന് അറിയാം. പിശാചിന് നന്നായി അറിയാവുന്ന ഒരു കാര്യമാണ് താൻ കർത്താധികർത്താവും രാജാധിരാജാവും ആയവനെതിരെ പോരാടിയാൽ ജയിക്കുകയില്ലെന്ന്. എങ്കിലും താൻ തന്റെ അവസാനത്തിലേക്ക് കടക്കുന്നു അപ്പോഴെങ്കിലും യേശുക്രിസ്തുവിനെ ജയിക്കുവാൻ കഴിയുമോ എന്ന് ശ്രിക്കുന്നതായി മനസ്സിലാക്കാം. പിശാച് ഒരു യത്ര മനുഷ്യനല്ല കാരണം അവന് നടന്ന് അകലുവാൻ കഴിയും, എന്നാൽ അവൻ മാറി പോകണമോ അതോ നിൽക്കണമോഎന്ന് ആലോചിച്ചതിനുശേഷം ഈ യുദ്ധത്തിലേയ്ക്ക് ഓടി അടുക്കുവാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഏക സത്യവും ജ്ഞാനിയുമായ ദൈവത്തിന്റെ കൈയ്യിൽ നിന്ന് ഓടിപ്പോകുവാൻ കഴിയുകയില്ല എന്ന് പിശാച് മനസ്സിലാക്കാത്തത് എന്തുകൊണ്ട് എന്നാണ് നമുക്ക് മനസ്സിലാകാത്തത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ കർത്താധികർത്താവും രാജാധിരാജാവും ആയി അംഗീകരിക്കുവാനും വിശ്വസിക്കുവാനും സഹായിച്ചതിന് നന്ദി. അതുപോലെ എന്റെ സഹോദരങ്ങല്‍ക്കും മനസ്സിലാക്കുവാനുള്ള കൃപ നൽകുമാറാകേണമേ. ആമേൻ