“ബഹുമാനിക്കുക”
വചനം
1 കൊരിന്ത്യർ 6 : 20
അകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ.
നിരീക്ഷണം
ലൈംഗീക അധാർമികതുടെ പ്രലോഭനത്തിനെതിരെ പോരാടുന്ന വിശ്വാസികളോടാണ് പൗലോസ് അപ്പോസ്ഥലൻ സംസാരിക്കുന്നത്. അവരെ വിലയ്ക്ക് വാങ്ങിയതാണെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു. അതായത് കർത്താവിന്റെ മരണവും പുനരുത്ഥാനവും കൊണ്ട് യേശു അവരെ വിലയ്ക്കു വാങ്ങി എന്ന് അവരോട് പറഞ്ഞു. തൽഫലമായി, പൗലോസ് ഇപ്രകാരം വ്യക്തമാക്കി നിങ്ങളുടെ ശരീരം കൊണ്ടും ദൈവത്തെ ബഹുമാനിക്കുവിൻ.
പ്രായോഗീകം
അതെ ഈ അധ്യായത്തിന്റെ ഏറിയ പങ്കും ലൈംഗിക അധാർമികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും നമ്മുടെ ശരീരം കൊണ്ട് ദൈവത്തെ ബഹുമാനിക്കുന്നതിൽ ആരോഗ്യവും ഉൾപ്പെടുന്നു. ആരോഗ്യം ചിലപ്പോൾ നമ്മുടെ ഉത്തരവാദിത്വം ആണ്. ഭക്ഷണ ശീലങ്ങൾ ഭയാനകവും ഭാരം നിയന്ത്രണാതീതവുമാണെങ്കിൽ, അത് ദൈവത്തെ എങ്ങനെ ബഹുമാനിക്കുന്നു? അധാർമ്മീകതയ്ക്കെതിരെ പ്രസംഗിക്കുവാൻ നാം ഇഷ്ടപ്പെടുന്നു, എന്നാൽ ആഹ്ലാദം എന്നറിയപ്പെടുന്ന മറ്റൊരു പാപത്തിന്റെ കാര്യമോ? നിങ്ങളെയും എന്നെയും യേശു വലിയ വിലയ്ക്ക് വാങ്ങി. ധാർമ്മികമായി ശുദ്ധമായ ജീവിതം നയിക്കുക മാത്രമല്ല, ആരോഗ്യപരമായും ശുദ്ധമായ ജീവിതം നയിക്കുമെന്ന് നാം തീരുമാനിക്കണം. നമ്മുടെ ശരീരത്തിലേക്ക് എന്താണ് പോകുന്നതെന്നും എത്രയെന്നും നാം നിരീക്ഷിക്കണം. 1കൊരിന്ത്യർ 9:27 ൽ പൗലോസ് പറഞ്ഞിരിക്കുന്നതുപോലെ നമ്മുടെ ശരീരത്തെ നിയന്ത്രണത്തിലാക്കുവാൻ നാം നല്ലതും ദൈനംദിനം ആരോഗ്യകരവുമായ വ്യായാമത്തിലേക്കും നീങ്ങേണ്ടതുണ്ട്. ധാർമ്മികമായും ശാരീരീകമായും ആകൃതി കൈവരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ പറയുവാൻ കഴിയുന്ന ഏറ്റവും മികച്ച പദം മനുഷ്യാ നീ നിന്നെ തന്നെ ബഹുമാനിക്കുക എന്നാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്നെ അങ്ങയുടെ കാൽവറി മരണത്തിലൂടെ വിലയ്ക്കുവാങ്ങി എന്ന് ഞാൻ അറിയുന്നു. ആകയാൽ ധാർമ്മീകമായും ശാരീരികമായും വിശുദ്ധമായിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
