Uncategorized

“ഭിന്നത”

വചനം

യോഹന്നാൻ 7 :   12

പുരുഷാരത്തിൽ അവനെക്കുറിച്ചു വളരെ കുശുകുശുപ്പു ഉണ്ടായി; അവൻ നല്ലവൻ എന്നു ചിലരും അല്ല, അവൻ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു.

നിരീക്ഷണം

കൂടാരപ്പെരുന്നാൾ ആയിരുന്നതുകൊണ്ട് യഹൂദന്മാർ യേശുവിനെ അന്വേഷിച്ചുകാണ്ടിരുന്നു, എന്നാൽ അവൻ അവിടെ എത്തിയില്ല. യേശുവിനെക്കുറിച്ചുള്ള ചർച്ച അവിടെ രൂക്ഷമായി നടന്നുകൊണ്ടിരുന്നു. ചിലർ അവൻ നല്ല മനുഷ്യനാണെന്നു കരുതി, എന്നാൽ മറ്റു ചിലർ അവൻ ഒരു വഞ്ചകനാണെന്ന് വിലയിരുത്തി.

പ്രായോഗീകം

ക്രിസ്തീയ വിശ്വാസം പെരുകുന്നിടത്തൊക്കെയും വിഭജനവും പിന്തുടരുക പതിവാണ്. കഠിനഹൃദയരായ ആളുകൾ പെരുകുന്ന ഒരു ലോകത്ത്, യഥാർത്ഥത്തിൽ ആധികാരികനായ ഒരാൾ ഉണ്ടെന്ന ചിന്ത അസ്വീകാര്യമാണ്. യേശുവിനെക്കുറിച്ചുള്ള ചർച്ച ഉയർന്നുവരുമ്പോൾ മിക്കവാറും എല്ലായ്പ്പോഴും കുടുംബങ്ങളിൽ ഒരു വിഭജനം ഉണ്ടാകുന്നത് കാണുവാൻ കഴിയും. ചിലർ അവൻ മഹാൻ എന്ന് പറയും എന്നാൽ മറ്റുള്ളവർ അവൻ ഒരു വഞ്ചകൻ എന്നും പറയും, അത് യേശുവിന്റെ കാലത്തും ഇന്നും ഉള്ളതാണ് അതിന് മാറ്റം വന്നിട്ടില്ല. അപ്പോൾ ഇതിന് പ്രതീക്ഷയ്ക്ക് വകയുള്ളത് സഭകളിൽ മാത്രമാണ്. സഹോദരങ്ങൾ ഐക്യതയിൽ ഒരുമിച്ച് വസിക്കുമ്പോൾ അത് തീർച്ചയായും അനുഗ്രഹീതമാണ്. ആകയാൽ നമുക്ക് ഒരു തീരുമാനം എടുക്കാം നമ്മുടെ ഇടയിൽ യേശുവിനെക്കുറിച്ചുള്ള വിഭജനം ഉണ്ടാകുകയില്ല എന്ന്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെക്കുറിച്ചുള്ള ഒരു വിഭജത്തിൽ എത്തിപ്പെടാതെ വിശ്വസ്തതയോടെ അങ്ങയെ സേവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x