Uncategorized

“മറന്നു പോയ പാപത്തെയും ക്ഷമിക്കേണമേ”

വചനം

സങ്കീർത്തനം 19 :   12

തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവൻ ആർ? മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ.

നിരീക്ഷണം

ദാവീദ് രാജാവിന് മറഞ്ഞിരുന്ന അനേക പാപങ്ങൾ ഉണ്ടായിരുന്നു, അവയിൽ മിക്കതും അവൻ ഏകദേശം മറന്നുപോയി. എന്നാൽ താൻ മറന്നുപോയ തെറ്റിനെയും തന്നോട് ക്ഷമിക്കേണമേ എന്ന് ദൈവത്തോട് അപേക്ഷിച്ചു.

പ്രായോഗീകം

നാം പലപ്പോഴും ചിന്തിക്കുന്നതുപോലുള്ള വലീയ പാപങ്ങൾ അല്ല ഇവ എന്നാൽ ചിലപ്പോൾ ചെറിയ ചെറിയ തെറ്റുകൾ നമ്മുടെ ജീവിത്തിൽ ഉണ്ടാകാം, ഉദാഹരണത്തിന്, ഞാൻ അങ്ങനെ ആ വാക്ക് പറയണ്ടായിരുന്നു, ആ ദുഷ്ടചിന്ത ആവശ്യമില്ലാത്തതായിരുന്നു, അങ്ങനെ നാം വലീയ പാപങ്ങൾ അല്ലാ എന്ന് തോന്നുകയും അവ മറക്കുകയും ചെയ്യുന്നു. എന്നാൽ അവയെല്ലാം ക്രൂശിന്റെ ചുവട്ടിൽ കൊണ്ടുവന്ന് പാപ ക്ഷമ പ്രാപിക്കേണ്ടവയാണ്. പക്ഷേ പലപ്പോഴും നാം അവയെ മറന്നുപോകുന്നു. അവ പിന്നെ അടിഞ്ഞുകൂടി വലീയ പാളികളായി മാറുന്നു. ആകയാൽ ദാവീദിനെപ്പോലെ ഇടയ്ക്കിടയ്ക്ക് നമ്മൾ പറയുവാൻ തയ്യാറാകണം യേശുവേ ഞാൻ മറന്നുപോയ പാപങ്ങളും ദയവായി എന്നോട് ക്ഷമിക്കേണമേ എന്ന്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നിൽ മറഞ്ഞുകിടക്കുന്ന പാപങ്ങളെയും പോക്കി എന്നെ ശുദ്ധീകിരിക്കുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x