“മറ്റുള്ളവരുടെ കാഴ്ചയ്ക്ക് നീതി ചെയ്യരുത്”
വചനം
മത്തായി 6 : 1
മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ.
നിരീക്ഷണം
യേശു പുരുഷാരത്തെ കണ്ടപ്പോൾ മലയിൽ കയറി പ്രസംഗിച്ചപ്പോൾ പറഞ്ഞത്, മറ്റുള്ളവർ കാണേണ്ടതിനു വേണ്ടി അവരുടെ മുന്നിൽ വച്ച് നീതി പ്രവർത്തികൾ ചെയ്യരുത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മതാചാരങ്ങൾക്കുവേണ്ടി നീതിപ്രവർത്തികൾ ചെയ്യരുത്.
പ്രായോഗീകം
മറ്റുള്ളവർ കാണേണ്ടതിന് നീതിയുടെ പ്രകടനമായ യാതൊരു ബാഹ്യ പ്രകടനവും യഥാർത്ഥത്തിൽ ഒരു മതപരമായ പ്രവർത്തിയാണ്. യേശു എപ്പോഴും മതത്തെ കണ്ടത് ആളുകളെ ദൈവത്തിൽ നിന്ന് വേർതിരിക്കുന്ന ഒന്നായിട്ടാണ്, അല്ലാതെ ദൈവത്തിവേക്ക് ആകർഷിക്കുന്നതായിട്ടല്ല. യേശുവിന്റെ പരസ്യശിശ്രൂഷാ കാലയളവിലെ പരീശന്മാരുടെ മതപരമായ പ്രവർത്തികൾക്കെതിരെ പ്രസംഗിക്കുകയും നിന്ദിക്കുകയും ചെയ്തു. ഒരു സന്ദർഭത്തിൽ, യേശു പരീശന്മാരോട് പറഞ്ഞു, നിങ്ങൾ വളരെ കപടഭക്തിക്കാരാണ്, മരിച്ചവരുടെ അസ്ഥികൾകൊണ്ട് നിറഞ്ഞ വെള്ളതേച്ച ശവകല്ലറകൾ പോലയാണ്നിങ്ങളുടെ ഹൃദയം കാണപ്പെടുന്നത് എന്ന്, (മത്തായി 23:27) കാണാം. മതപരമായ അഭിമാനം തുളുമ്പുന്ന വ്യാജ നീതിയുടെ ആ പ്രകടനത്തെ യേശു അപലപിച്ചു. യേശു അന്ന് അത് വെറുത്തു എങ്കിൽ ഇപ്പോഴും അത് വെറുക്കുന്നു. ആകയാൽ നാം മനുഷ്യർക്ക് വിളങ്ങേണ്ടതിനുള്ള തീതി പ്രവർത്തികൾ ചെയ്യരുത്.
പ്രാർത്ഥന
പ്രീയ യേശുവേ,
മനുഷ്യരുടെ കാഴ്ചയ്ക്കല്ല അങ്ങയോടുള്ള ആത്മാർത്ഥമായ സ്നേഹത്തിലൂടെ നീതിപ്രവർത്തി ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
