Uncategorized

“മറ്റുള്ളവരെ താഴ്തികെട്ടരുത്!”

വചനം

റോമർ 12 : 10

സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊൾവിൻ.

നിരീക്ഷണം

അപ്പോസ്ഥലനായ പൗലോസിന്റെ ഈ വാക്കുകൾ ക്രിസ്തുമതത്തിന്റെ കാതലായ വശത്തെ പ്രതിനിധീകരിക്കുന്നു. അദ്ദേഹം പറഞ്ഞു, ഓരോ വിശ്വാസിയും എല്ലാവരോടും സ്നേഹത്തോടെ പെരുമാറുവാൻ പ്രതിജ്ഞാബദ്ധരായിരിക്കണം. അതോടൊപ്പം, എല്ലാവരെയും നിന്നെക്കാൾ ശ്രേഷ്ഠരായികരുതുക എന്നതും ഇതിൽ ഉൾപ്പെടും.

പ്രായോഗീകം

പലസമൂഹങ്ങളിലും “ബഹുമാനം” എന്ന ഗുണം ഇന്ന് അന്യം നിന്നുപോയിരിക്കുന്നു. മോശമായ സംസാരത്തിന്റെയും മറ്റുള്ളവരെ വിമർശിക്കുന്നതിന്റെയും ഏറ്റവും താഴ്ന്ന നിലവാരത്തിലേയ്ക്ക് നാം അധഃപതിച്ചിരിക്കുന്നു. ഒരു സുഹൃത്ത് വിജയിക്കുമ്പോൾ പോലും, അവരെ അഭിനന്ദിക്കുന്നതിന് മുൻപ് തമാശ എന്ന പേരിൽ പരിഹാസപൂർണ്ണമായ എന്തെങ്കിലും പറയുവാനാണ് നമുക്ക് താൽപ്പര്യം. ഒരു സുഹൃത്തിനോട് ഇതാണ് പെരുമാറ്റമെങ്കിൽ ശത്രുക്കളുടെ കാര്യം പറയേണ്ടതില്ലല്ലോ. യഥാർത്ഥ യേശുവിനെ അനുഗമിക്കുന്ന വ്യക്തിക്ക് ഇത് ചേർന്ന രീതിയല്ല. യഥാർത്ഥ സ്നേഹത്തിന് “ബഹുമാനം” എന്ന ഗുണം ഏറ്റവും അനിവാര്യമാണ്, വാസ്തവത്തിൽ, യഥാർത്ഥ സ്നേഹം ബഹുമാനത്തെ ഉൾക്കെള്ളഉന്നു. അപ്പോസ്ഥലന്റെ നിർദ്ദേശം നാം പാലിക്കണമെങ്കിൽ മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്ന പ്രവണത നാം അവസാനിപ്പിക്കണം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ കൂട്ടുസഹോദരനെ കൂടുതൽ ആദരിക്കുവാനും എന്റെ ജീവതവും പ്രവൃത്തികളും അങ്ങയെ ഏറ്റവും അധികം മഹത്വപ്പെടുത്തുവാനും ഇടയാകുമാറാകട്ടെ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
0
Would love your thoughts, please comment.x
()
x