“മഹത്വം”
വചനം
യേഹന്നാൻ 3 : 30
അവൻ വളരേണം, ഞാനോ കുറയേണം എന്നു ഉത്തരം പറഞ്ഞു.
നിരീക്ഷണം
യേശുവിന്റെ ശിശ്രൂഷയ്ക്ക് മുന്നോടിയായ് പാതയെരുക്കുവാൻ വന്ന തന്റെ ബന്ധുവായ സ്നാപക യോഹന്നാന്റെ വാക്കുകളാണിവ. തന്റെ കാലഘട്ടത്തിൽ യേശുവിന്റെ വ്യക്തിപരമായ പ്രഭാഷകനും നമ്മുടെ കാലത്ത് അവിടുത്തെ പ്രവാചകനുമായിരുന്നു യോഹന്നാൻ. ദൈവത്തിന്റെ മഹത്തായ പദ്ധതിയിൽ തനിക്കുണ്ടായിരുന്ന ഉന്നതമായ സ്ഥാനത്തുനിന്ന് കൂടുതൽ എളിയ ദൗത്യത്തിലേക്ക് അദ്ദേഹം വിനയപൂർവ്വം മാറിനിൽക്കുന്നത് ഇവിടെ നാം കാണുന്നു. അദ്ദേഹം പറയുന്നു, “യേശുവോ വളരേണം ഞാനോ കുറയേണം” എന്ന്.
പ്രായോഗീകം
അപൂർവ്വമായ ഒരു രീതിയിൽ, എക്കാലത്തും ജീവിച്ചിരുന്നവരിൽ ഏറ്റവും മഹത്തായ വ്യക്തികളിൽ ഒരാളായി സ്നാപക യോഹന്നാൻ നമ്മുടെ ഹൃദയങ്ങളിൽ എന്നന്നേക്കുമായി പതിഞ്ഞിരിക്കുന്നു. കുറയുക (താഴ്മ) എന്നതിനെ ഉദ്ദേശിച്ചാണ് അദ്ദേഹം മഹത്വം കൈവരിച്ചത്. ഇന്നത്തെ പ്രഭാഷകന്മാർക്ക് സ്നാപക യോഹന്നാനെപ്പോലെ യേശുവിനെ ഉയർത്തിക്കാട്ടുവാനും തങ്ങളെ തന്നെ താഴ്ത്തുവാനും ഇടയായാൽ യേശുവിനെക്കുറിച്ചുള്ള അറിവ് അനേകരിലേയക്ക് പകരുവാൻ ഇടയാകും. അങ്ങനെ ആയാൽ മാത്രമേ യേശുവിന്റെ മഹത്വം വെളിപ്പെടുവാൻ ഇടയാകുകയൂള്ളൂ. ആകയാൽ നമുക്ക് യോഹന്നാനെപ്പോലെ ഒരു തീരുമാനം എടുക്കാം ഞാനോ കുറയേണം യേശുവോ വളരേണം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് വളരുകയും ഞാൻ കുറയുകയും ചെയ്തു കൊണ്ട് അങ്ങയുടെ മഹത്വം വെളിപ്പെടുത്തുമാറാകേമേ. ആമേൻ
