“മുതിർന്നവർക്ക് കാര്യങ്ങള്‍ അറിയാം”
വചനം
ഉല്പത്തി 42 : 2
മിസ്രയീമിൽ ധാന്യം ഉണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു അവിടെ ചെന്നു അവിടെ നിന്നു നമുക്കു ധാന്യം കൊള്ളുവിൻ എന്നു പറഞ്ഞു.
നിരീക്ഷണം
ഈ ദൈവ വചനം എഴുതുമ്പോള്‍ യാക്കോമ്പ് വൃദ്ധനും അവന്റെ പുത്രന്മാർ പന്ത്രണ്ടുപേരും വളരെ ജീവനും ഐശ്വര്യവും ഉള്ളവരും ആയിരുന്നു. എന്നാൽ ഒരു ക്ഷാമം അവരുടെ രാജ്യത്ത് ഉണ്ടാകുകയും അത് ജീവന് ഭീക്ഷണിയാകുകയും ചെയ്തു. എന്നാൽ ആ വൃദ്ധനായ പിതാവ് മിസ്രായിമിൽ ഭക്ഷണമുണ്ടെന്ന് കേട്ടു.
പ്രായോഗികം
എന്തുകൊണ്ടാണ് മിസ്രായിമിൽ ഭക്ഷണമുണ്ടെന്ന് യാക്കോമ്പിന്റെ മുതിർന്ന പുത്രന്മാർ കേള്‍ക്കാതിരുന്നത്? കാരണം വൃദ്ധന്മാർ തമ്മിൽ വികസിപ്പിച്ചെടുത്ത ഒരു ജ്ഞാനത്തിന്റെ ശൃംഖലയുണ്ടായിരുന്നു. ആ ഒരു ബന്ധം കഴിവുള്ളതുകൊണ്ടോ, ഭാഗ്യമുള്ളതുകൊണ്ടോ കിട്ടുന്നതല്ല. യാക്കോമ്പിന്റെ കൂടെയുള്ള വൃദ്ധന്മാർ ഈ ക്ഷാമത്തിലും ഭക്ഷണം എവിടെ കിട്ടുമെന്ന വാർത്ത എല്ലാവരിലും എത്തിച്ചു. അതിലൂടെ തുടർന്ന് ഉണ്ടാകുവാനിരിക്കുന്ന ഇസ്രായേൽ എന്ന രാഷ്ട്രം ഉളവാകുവാൻ ഇടയായി. അതുകൊണ്ട് പ്രായമായവരെ ഇല്ലാതാക്കുവാൻ ഒരിക്കലും ശ്രമിക്കരുത് കാരണം വൃദ്ധന്മാർക്ക് കാര്യങ്ങള്‍ കൃത്യ സമയത്ത് അറിയുവാൻ കഴിയും.
പ്രാർത്ഥന
പ്രീയ യേശുവേ,
മുതിർന്നവരെ ബഹുമാനിക്കുവാനും അവരിൽ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ