Uncategorized

“അന്യമായതിൽ വിശ്വസ്ഥത”

വചനം

ലൂക്കോസ് 16 : 12

അന്യമായതിൽ വിശ്വസ്തരായില്ല എങ്കിൽ നിങ്ങൾക്കു സ്വന്തമായതു ആർ തരും?

നിരീക്ഷണം

അന്യരുമായി സാമ്പത്തീക ഇടപാടുകള്‍ എപ്രകാരം നടത്തണം എന്നതിനെക്കുറിച്ച് യേശുക്രിസ്തു നടത്തീയ ഒരു പ്രസംഗമാണ് ഇവിടെ കുറിച്ചിരിക്കുന്നത്. എല്ലാവരും അറിഞ്ഞിരിക്കുന്ന ഈ ലോകത്തിലെ സാമ്പത്തീക ഇടപാടിന് ഒരു രീതിയുണ്ട് എന്നാൽ അതിന്റെ പ്രതിബന്ധങ്ങളെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് ജ്ഞാനം ഉണ്ടാകണം. മറ്റുള്ളവരുടെ സ്വത്ത് എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് നന്നായി യേശുക്രിസ്തു ഇവിടെ വിവരിച്ചിരിക്കുന്നു.

പ്രായോഗികം

സ്വന്തമായി ഒന്നും ഇല്ലെങ്കിലും വാടകയ്ക്ക് എടുത്ത വീടിനെ ചവറ്റുകുട്ടപോലെയാക്കുന്നവരെ നമുക്ക് കാണുവാൻ കഴിയും. മറ്റുള്ളവരുടെ സ്വത്ത് നാം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന് അനുസരിച്ചായിരിക്കും നമുക്ക് സ്വന്തം സ്വത്ത് ലഭിക്കുക. അന്യരുടെ സ്വത്ത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് ദൈവം നമ്മെ പരീക്ഷിക്കും. അന്യരുടെ സ്വത്ത് നന്നായി കൈകാര്യം ചെയ്യുപ്പോള്‍ അത് നാം സ്വന്തം സ്വത്ത് നേടുവാനായി ചിലവഴിക്കുന്നതിന് തുല്ല്യമായി ദൈവം കരുതും. ആയതുകൊണ്ട് അന്യരുടെ സ്വത്ത് കൈകാര്യം ചെയ്യുന്നതിൽ വിശ്വസ്തരായിരിക്കുവാൻ തീരുമാനിക്കാം. അതുമുഖാന്തരം നമുക്ക് സ്വന്തമായ സ്വത്ത് കിട്ടുവാൻ ഇടയാകും.

പ്രാർത്ഥന

പ്രീയ യേശുവേ,

അന്യരുടെ സ്വത്ത് നന്നായി കൈകാര്യം ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. അതുമുലം എനിക്ക് സ്വന്തമായി അവകാശം ലഭിക്കുവാൻ ഇടയാകുമാറാകേണമേ. ആമേൻ