“യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേൽ എപ്പോഴും ഉണ്ട്”
വചനം
സങ്കീർത്തനം 33 : 18
യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;
നിരീക്ഷണം
യഹോവയായ ദൈവത്തിന്റെ കണ്ണുകള്‍ നമ്മുടെ മേൽ ഉണ്ടാകുവാൻ നാം എന്തു ചെയ്യണമെന്ന് ദാവീദ് രാജാവ് ഇവിടെ വ്യക്തമാക്കുന്നു. ദൈവത്തിന്റെ കണ്ണുകള്‍ നമ്മുടെ മേൽ ഉണ്ടാകണമെങ്കിൽ ബഹുമാനത്തോടു കൂടിയ ദൈവഭയം നമ്മിൽ ഉണ്ടാവണം. മാത്രമല്ല ദൈവത്തിന്റെ സ്നേഹവും ദയയും നിരന്തരം നമ്മിലുണ്ടാകുമെന്ന പ്രത്യശ എപ്പോഴും നമ്മിൽ ഉണ്ടാവണം.
പ്രായോഗികം
ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുമായിട്ടാണോ താങ്കള്‍ ഇന്ന് ആയിരിക്കുന്നത്? എങ്കിൽ താങ്കളോട് ഒരു ചോദ്യം താങ്കളെ അലട്ടുന്ന പ്രശ്നത്തിൽ ആരെയാണ് താങ്കള്‍ ഭയപ്പെടുന്നത്? ദൈവത്തെ അല്ലാതെ വേറെ ആരെയെങ്കിലുമാണെന്നാണ് ഉത്തരമെങ്കിൽ, ഒരേ ഒരു കാര്യം ചെയ്യുക മറ്റെല്ലാത്തിനും ഉപരിയായി ദൈവത്തെ ഭയപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുക എന്നാൽ താങ്കളുടെ ഏതുകാര്യവും ദൈവം താങ്കള്‍ക്കുവേണ്ടി ചെയ്തു തരും, അതിന്റെ സമയം എപ്പോള്‍ എന്നതുമാത്രം ഉറപ്പ് അല്ല. നാം നിരന്തരമായി അസ്വസ്ഥതയും ഉത്കണ്ഠയുമുള്ളവരായി മാറുമ്പോള്‍ പ്രശ്നപരിഹാരകനായ യേശുക്രിസ്തുവിന് താങ്കളുടെ പ്രശ്നത്തിൽ പ്രവർത്തിക്കുവാൻ കഴിയാതെ യേശുവിന്റെ കൈകളെ താങ്കള്‍ ബന്ധിക്കുകയാണ് ചെയ്യുന്നത്. എന്നാൽ താങ്കളുടെ വിശ്വാസം പൂർണ്ണഹൃദയത്തോടെ യേശുക്രിസ്തുവിലായിരിക്കുമ്പോള്‍ ദൈവത്തിന്റെ സ്നേഹവും ദയയും നിമിത്തം താങ്കളുടെ ജീവിത്തിലെ പ്രശ്നം പരിഹരിക്കപ്പെടും. താങ്കളുടെ ദൈവത്തിലുള്ള പ്രതീക്ഷ ഒരിക്കലും അവസാനിപ്പിക്കരുത്. ദൈവം തന്റെ സ്നേഹം നിമിത്തം എന്നെ വിജയത്തിലെത്തിക്കും എന്ന ഉറപ്പുണ്ടെങ്കിൽ വിജയിക്കുക തന്നെ ചെയ്യും. യഹോവയുടെ ദൃഷ്ടി എപ്പോഴും എനിറെ മേൽ ഉണ്ടാവണം എന്ന് പ്രാർത്ഥിക്കുക മാത്രം ചെയ്യുക.
പ്രാർത്ഥന
പ്രീയ യേശുവേ,
യഹോവയുടെ ദൃഷ്ടി എപ്പോഴും ഏന്റെ മേൽ ഉണ്ടാവണമെയെന്ന് അങ്ങയോട് യാചിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നു. അങ്ങയെ ബഹുമാനത്തോടെ ഭയപ്പെടുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ