Uncategorized

“യേശുക്രിസ്തുവിനെ അനുഗമിക്കുന്നവരോട് ഒരു വാക്ക്”

വചനം

2 തിമൊഥെയൊസ് 2 : 1

എന്റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപയാൽ ശക്തിപ്പെടുക.

നിരീക്ഷണം

അപ്പോസ്ഥലനായ പൌലോസ് ഈ ലേഖനം തിമൊഥെയൊസിന് വേണ്ടി എഴുതി എന്ന് അതിന്റെ തലക്കെട്ടിൽ കാണുവാൻ കഴിയും. യേശുക്രിസ്തുവിലൂടെ മാത്രം ലഭിക്കുന്ന കൃപയിൽ ശക്തിപ്പെടുവാൻ തിമൊഥെയൊസിനോട് ആവശ്യപ്പെടുന്നതായി നമുക്ക് ഇവിടെ കാണുവാൻ കഴിയുന്നു.

പ്രായോഗികം

അപ്പോസ്ഥലനായ പൌലോസിന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്നു തിമൊഥെയൊസ്. തന്റെ അനേകം മിഷനറിയാത്രയിൽ അദ്ദേഹത്തോടൊപ്പം കൂടെയുണ്ടായിരുന്ന ശിഷ്യനും തിമൊഥെയൊസ് ആയിരുന്നു. എന്നാൽ തിമൊഥെയൊസ് യഹൂദാ പാരമ്പര്യത്തിൽ വളർന്ന വ്യക്തി അല്ലായിരുന്നു പക്ഷേ അദ്ദേഹം ഒരു ഗ്രീക്കുകാരനായിരുന്നു. അത് പൌലോസിൽ പ്രതീക്ഷ ഉയർത്തി. ഈ അധ്യായം മുഴുവൻ ശിഷ്യത്വം എന്താണെന്നും ശിഷ്യനിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും പൌലോസ് വ്യക്തമാക്കിക്കൊടുക്കുന്നു. ഈ അധ്യായം ആരംഭിക്കുന്നതുതന്നെ യേശുക്രിസ്തുവിനെ അനുഗമിക്കുന്നവർക്ക് ഒരു വാക്ക് എന്നാണ്. ഇവിടെ കൃപയാൽ ശക്തിപ്പെടുക എന്ന വാക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്. ആ വാക്കിന്റെ വിപരീതം ബലഹീനരായിരിക്കുക എന്നതാണ്, എന്നാൽ നാം ബലഹീനരാകുവാൻ അല്ല ശക്തരാകുകയാണ് ചെയ്യേണ്ടത് ആകയാൽ ആ വാക്ക് ഉപയേഗിച്ചിരിക്കുന്നു. യേശുവിൽ കാണുന്ന ദൈവകൃപയുടെ ശക്തിയിൽ ആശ്രയിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. ആയതിനാൽ നമുക്കും യേശുക്രിസ്തുവിന്റെ കൃപയാൽ ശക്തിപ്പെടാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ കൃപയിൽ ശക്തിപ്പെടുവാൻ ഞാൻ ആഗ്രഹിക്കുന്നു അതിനായി അങ്ങ് എന്നെ സഹായിക്കുമാറാകേണമേ. ആമേൻ