Uncategorized

“ഞാൻ എളിയവനും ദരിദ്രനും ആകുന്നു”

വചനം

സങ്കീർത്തനം 86 : 1

യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ; ഞാൻ എളിയവനും ദരിദ്രനും ആകുന്നു.

നിരീക്ഷണം

ചരിത്രത്തിൽ ജീവിച്ചിരുന്നതിൽ ഏറ്റവും ധനികരായ രാജാക്കന്മാരിൽ ഒരാളായിരുന്നു യിസ്രായേൽ രാജാവായ ദാവീദ്. തന്റെ സ്വർഗ്ഗീയ പിതാവ് എത്ര വലിയവനാണെന്ന് വ്യക്തിപരമായി മനസ്സിലാക്കിയ ദാവീദ് രാജാവ് ഞാൻ എളിയവനും ദരിദ്രനും ആകുന്നു എന്ന് പറഞ്ഞ് നിലവിളിക്കുന്നു.

പ്രായോഗികം

ദാവീദ് രാജാവിന്റെ മകൻ ശലോമോൻ പണിത യെരുശലേം ദൈവാലയത്തിന്റെ പണിയ്ക്കായി ഇന്നത്തെക്കണക്കിന് സ്വർണ്ണം മാത്രം ഏകദേശം 15520 ബില്യൺ രൂപ ചിലവായി എന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ വെള്ളി ഉള്‍പ്പെട്ടിട്ടില്ല. ഇത്രയും സമ്പത്ത് ആലയം പണിയുവാൻ ദാവീദ് രാജാവ് മകന് നൽകിയതാണ്. ഇത്രയും ധനം ഉണ്ടായിട്ടും ദാവീദ് രാജാവ് പറയുകയണ് ഞാൻ എളിയവനും ദരിദ്രനും ആകുന്നു എന്ന്. ഇതു കേള്‍ക്കുമ്പോള്‍ ഒരു തമാശയായി തോന്നുന്നില്ലേ? എന്നാൽ ദാവീദ് രാജാവ് ഇവിടെ പണത്തെയല്ല ഉദ്ദേശിച്ചത് പക്ഷേ സർവ്വത്തിന്റെയും സൃഷ്ടിതാവായ ദൈവത്തിന്റെ മുമ്പാകെ താൻ തന്റെ നിസ്സാരത്ത്വം പറയുകയായിരുന്നു. ഒരുപക്ഷേ ദാവീദിന്റെ ഈ ഒരു പ്രാർത്ഥനയായിരിക്കും ദാവീദിനെ ദൈവത്തിന്റെ ഹൃദയപ്രകാരം ഉള്ള മനുഷ്യൻ എന്ന് ദൈവം പറയുവാൻ ഇടയായി തീർന്നത്. ദൈവം വലിയവൻ എന്നും താൻ ഏറ്റവും ചെറിയവൻ എന്നും ഉള്ള വെളിപ്പാട് തനിക്ക് ലഭിച്ചു എന്നത് ഉറപ്പാണ്എന്ന് നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാം. ദൈവം ഏറ്റവും വലിയവൻ എന്ന വെളിപ്പാട് നമുക്ക് ലഭിക്കുമ്പോള്‍ മാത്രമേ നമുക്കും ഇതുപോലെ ഞാൻ എളിയവനും ദരിദ്രനും ആകുന്നു എന്ന് പറഞ്ഞ് ദൈവമുമ്പാകെ നമ്മെതന്നെ താഴ്ത്തുവാൻ ഇടായകുകയുള്ളൂ.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ മുമ്പിൽ ഞാൻ ഏറ്റവും എളിയവനും ദരിദ്രനും ആകുന്നു. അങ്ങയുടെ വല്ലഭത്വത്തിനുമുമ്പാകെ എന്നെ തന്നെ സമർപ്പിക്കുന്നു. ആമേൻ