“യേശുക്രിസ്തു മടങ്ങിവരുന്നു, ധൈര്യപ്പെടുക!”
വചനം
1 തെസ്സലൊനിക്കർ 4 : 18
ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ.
നിരീക്ഷണം
ഈ ലേഖന കർത്താവായ അപ്പോസ്ഥലനായ പൗലോസ് യേശു ഉടൻ മടങ്ങിവരുമെന്ന് വിവസ്ഥരം വ്യക്തമാക്കിയിരിക്കുന്നു. യേശുവിന്റെ വരവിന്റെ ശബ്ദം ഏതുവിധം ആയിരിക്കുമെന്നും, അത് കാണുവാൻ എങ്ങനെ ആയിരിക്കുമെന്നും വ്യക്തമാക്കിയതിനുശേഷം അദ്ദേഹം പറഞ്ഞു “യേശുക്രിസ്തു മടങ്ങിവരുന്നു, ധൈര്യപ്പെടുക!”
പ്രായോഗികം
ഇന്ന് താങ്കളെ അലട്ടുന്ന പ്രശ്നം എന്ത്? നിങ്ങളുടെ കുടുംബ ജീവിതം പ്രശ്നങ്ങളാൽ വലയുകയാണോ? അതോ ഏറ്റവും വേണ്ടപ്പെട്ടവരുടെ വേർപാട് താങ്കളെ വളരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണോ? അതും അല്ലെങ്കിൽ സാമ്പത്തീകമായി തകർന്ന അവസ്ഥയിലൂടെയാണോ കടന്നുപോകുന്നത്? അതോ മക്കളെക്കുറിച്ചുള്ള ഭാരമാണോ താങ്കളെ അലട്ടുന്നത്? താങ്കൾ നേരിടുന്ന ഏതു പ്രശ്നവും സമയബന്ധിതമായി മറികടക്കും എന്നതാണ് വാസ്ഥവം. ഈ പ്രശ്നത്തിൽ എന്നന്നേയ്ക്കുമായി അകപ്പെട്ടുപോകുവാൻ ദൈവം അനുവദിക്കുകയില്ല, പ്രശ്നത്തിന് പരിഹാരം ഉടനെ ഉണ്ടാകും. മാത്രമല്ല യേശുക്രിസ്തു മടങ്ങിവരുവാൻ സമയമായി ആകയാൽ ധൈര്യപ്പെടുക. ആദിമ ക്രിസ്തീയ വിശ്വാസികൾ അന്വോന്യം തങ്ങളെതന്നെ പ്രോത്സാഹിപ്പിച്ചതുപോലെ നാമും ചെയ്യേണ്ടതാകുന്നു. കാരണം, വളരെ വേഗം യേശു മടങ്ങി വരും അതിനായി നമുക്ക് ഒരുങ്ങാം. ഈ ലോകത്തിലെ കഷ്ടങ്ങൾ സാരമില്ലാ എന്ന് എണ്ണികൊണ്ട് ക്രിസ്തീയ ജീവിതം തിരുവചനപ്രകാരം കാക്കുവാൻ തയ്യാറാകാം.
പ്രാർത്ഥന
പ്രീയ യേശുവേ,
പലരുടെയും ജീവിതത്തിൽ യേശു മടങ്ങിവരും എന്ന ചിന്ത കാലഹരണപ്പെട്ടതായി കാണുന്നു. എന്നാൽ ഇന്ന് അങ്ങയുടെ മടങ്ങിവരവിനെക്കുറിച്ച് ഒന്നുകൂടെ ഓർപ്പിച്ചതിനായി നന്ദി. ആ ചിന്ത കഷ്ടതയെ അതിജീവിക്കുവാൻ എന്നെ പ്രോത്സാഹിപ്പിക്കുന്നു. ആകയാൽ അങ്ങയുടെ മടങ്ങിവരവിനായി ഒരുങ്ങുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ