Uncategorized

“യേശുവിൽ ഉറപ്പോടെ വിശ്വസിക്കാം!”

വചനം

കൊലൊസ്സ്യർ 1 : 19

അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും.

നിരീക്ഷണം

തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ഭൂമിയിൽ തന്റെ പ്രതിനിധിയായി അയയ്ക്കുവാൻ പ്രപഞ്ചത്തിന്റെ ഉടയവനായ പിതാവായ ദൈവം പ്രസാദിച്ചതായി ഈ വാക്യത്തിലൂടെ നമുക്ക് മനസ്സിലാക്കുവാൻ കഴിയും. യേശു തന്നെ ഇപ്രകാരം പറഞ്ഞു “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” (യോഹ.14:9).

പ്രായോഗികം

ഈ വേദ ഭഗത്ത് നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നത് പിതാവായ ദൈവം തന്റെ സകല സമ്പൂർണ്ണതയും യേശുവിൽ വസിക്കുന്നതിൽ സന്തോഷിക്കുന്നു എന്നതാണ്. അത്തരമൊരു വിശ്വാസം നമുക്ക് സങ്കൽപിക്കുവാൻ കഴിയുമോ? നമ്മുടെ മക്കളെ നാം അത്രത്തോളം വിശ്വസിക്കാറുണ്ടോ?  ത്രീഏക ദൈവം എന്നത് മൂന്ന് വ്യക്തിത്വങ്ങൾ ഒരുമിച്ച് ഏക ദൈവം ആകുന്നതാണ്, അതാണ് പിതാവാം ദൈവം, പുത്രനാം ദൈവം, പരിശുദ്ധാത്മാവാം ദൈവം. അതിൽ യേശുക്രിസ്തു തന്റെ ജീവനെ അർപ്പിച്ച് നമ്മെ രക്ഷിക്കുവാൻ ഈ ലോകത്തിൽ വന്നപ്പോൾ അവൻ പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനും ആയിരുന്നു. പിതാവായ ദൈവം പുത്രനെ പൂർണ്ണമായി വിശ്വസിക്കുകയും പുത്രനായ ക്രിസ്തു പിതാവിൽ പൂർണ്ണമയി അശ്രയിക്കുകയും ചെയ്തു. പിതാവായ ദൈവം എന്ത് ഉദ്ദേശത്തോടെ പുത്രനെ ഈ ലോകത്തിൽ അയച്ചുവോ ആ ഉദ്ദേശം പൂർണ്ണമായി പുത്രൻ നിറവേറ്റി. പുത്രനായ ക്രിസ്തു മരണത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്തപ്പോൾ പരിശുദ്ധാത്മാവാം ദൈവത്തെ എന്നേയ്ക്കും നമ്മോടു കൂടെ ഇരിക്കേണ്ടതിന് അയച്ചു തന്നു. ആകയാൽ നമുക്കു ഈ ക്രിസ്തുവിൽ പൂർണ്ണമായു വിശ്വസിക്കുകയും ദൈവ വചനം പൂർണ്ണമായി അനുസരിക്കുകയും ചെയ്യുവാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുമാറാകട്ടെ!

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ പൂർണ്ണമായി വിശ്വസിക്കുവാനും പൂർണ്ണമായി അനുസരിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x