Uncategorized

“യേശുവേ വേഗം വരേണമേ”

വചനം

സങ്കീർത്തനം 38 :   22

എന്റെ രക്ഷയാകുന്ന കർത്താവേ, എന്റെ സഹായത്തിന്നു വേഗം വരേണമേ.

നിരീക്ഷണം

ദാവീദ് രാജാവിന് എന്തിനാണ് യേശുവിന്റെ സഹായത്തിനായി വിളിച്ചതെന്ന് ശരിക്കും അറിയില്ല. എന്നാൽ നമുക്കറിയാവുന്ന ഒരു കാര്യം, അവൻ കർത്താവിനോട് വേഗം വരാൻ അപേക്ഷിക്കുകയായിരുന്നു എന്നതാണ്!! അവന് ഇപ്പോൾ പ്രതിസന്ധിയിലാണ് ആകയാൽ സഹായം ആവശ്യമായിരുന്നു!!

പ്രായോഗീകം

നിങ്ങൾക്ക് യേശുവിനെ ഇപ്പോൾ ആവശ്യമായിരിക്കുന്നുവോ?! ഒരുപക്ഷേ അത് മാരകമായ ഒരു രോഗബാധിതനായ കുട്ടി നിങ്ങൾക്കുള്ളതുകൊണ്ട് സഹായം ആവശ്യമായിരിക്കാം, അല്ലെങ്കിൽ നിങ്ങളെ നിർത്താതെ പരിഹസിക്കുന്ന ഒരു അയൽക്കാരന നിങ്ങൾക്ക് ഉണ്ടായിരിക്കാം. അതും അല്ലെങ്കിൽ, നിങ്ങൾക്ക് വളരെ കടം വന്നിട്ട് വീട് നഷ്ടപ്പെടുമെന്ന അവസ്ഥയിലേക്ക് പോകുകയും ഇങ്ങൻെ എത്ര കാലം ജീവിക്കണം എന്ന് ചോദിക്കുവാൻ പ്രരിപ്പിക്കുന്ന ഒരു രോഗനിർണയം ഉണ്ടായെന്നിരിക്കാം. പട്ടിക ഇനിയും നീണ്ടു പോകാം, പക്ഷേ നിങ്ങൾ എപ്പോഴെങ്കിലും ഈ അവസ്ഥയിൽ ആയിട്ടുണ്ടോ? യേശുവേ വേഗം വരേണമേ എന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും പറയേണ്ടി വന്നിട്ടുണ്ടോ? സത്യം, ഈ മഹാനായ ദാവീദ് രാജാവിന് അങ്ങനെ ഏതോ ഒരു അവസ്ഥയിൽ എത്തിപ്പെട്ടതുകൊണ്ടാണ് ഇങ്ങനെ നിലവിളിച്ചതെന്ന് നമുക്ക് മനസ്സിലാക്കാം. സഹായം അഭ്യർത്ഥിച്ചപ്പോൾ, പെട്ടെന്ന്, തന്റെ കർത്താവും രക്ഷകനുമായ ദൈവത്തെ വിളിച്ചുകൊണ്ട് അദ്ദേഹം അവസാനിപ്പിച്ചു. കർത്താവ് എന്ന വാക്കിനർത്ഥം നീ എന്റെ മേൽ പൂർണ്ണമായും നിയന്ത്രണം എറ്റെടുത്തിരിക്കുന്നു എന്നതാണ്. രക്ഷകൻ എന്ന വാക്ക് അർത്ഥമാക്കുന്നത് യേശുവല്ലാതെ മറ്റാർക്കും എന്നെ രക്ഷിക്കുവാൻ കഴിയുകയില്ല എന്നാണ്. എന്താണ് ദാവിദ് രാജാവിന് സംഭവിച്ചതെന്ന് ഊഹിക്കാമോ? കർത്താവ് ദാവീദിനെ വീണ്ടും വീണ്ടും രക്ഷിച്ചു. അതാണ് യേശു ഇന്ന് നിങ്ങൾക്കുവേണ്ടി ചെയ്യുവാൻ ആഗ്രഹിക്കുന്നത്. ആകയാൽ യേശുവിനെ കർത്താവും രക്ഷിതാവുമായി അംഗീകരിച്ച് ജീവിച്ചാൽ നമ്മുടെ നിലവിളിയുടെ സമയത്ത് ഓടിയെത്തി നമ്മെ രക്ഷിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ കർത്താവും രക്ഷകനുമാകയാൽ അങ്ങേയ്ക്ക് നന്ദി പറയുന്നു. തുടർന്നും അങ്ങ് എന്നെ സഹായിക്കുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x