“യേശു ഒരാളെപ്പോലും കളയില്ല”
വചനം
ലൂക്കോസ് 8 : 46
യേശുവോ: “ഒരാൾ എന്നെ തൊട്ടു; എങ്കൽനിന്നു ശക്തി പുറപ്പെട്ടതു ഞാൻ അറിഞ്ഞു” എന്നു പറഞ്ഞു.
നിരീക്ഷണം
ഈ സംഭവം നടക്കുമ്പോൾ യേശു ആൾക്കൂട്ടത്തിന്റെ നടുവിൽ ആയിരുന്നു. എല്ലായിടത്തും ആളുകൾ അവന്റെ അടുത്തേയ്ക്ക് എത്തുവാൻ തടിച്ചുകൂടി. അവൻ ചോദിച്ചു ആരാണ് എന്നെ തൊട്ടത്? ആരോ എന്നെ തൊട്ടതായി എനിക്കറിയാം. അവന്റെ ശിഷ്യന്മാർ ചോദിച്ചു, നീ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്, എല്ലാവരും നിന്നെ തൊടുന്നുണ്ടല്ലോ? എന്നാൽ വാസ്ഥവത്തിൽ രക്തസ്രാവമുള്ള ഒരു സ്ത്രീ അവനെ തൊട്ടിരുന്നു.
പ്രായോഗീകം
ഇത് വ്യക്തമാക്കുന്നത് യേശു ഒരിക്കലും ഒരാളെപ്പോലും വിട്ടുകളയുന്നില്ല എന്നതാണ്. സമ്പന്നരും ശക്തരും ആയവരെയും വഴിയരികിൽ യാചിച്ചോ ബസ്സിനടിയിൽ എറിയപ്പെട്ടോ കിടക്കുന്ന ഒരു വ്യക്തി ആയാലും, സമൂഹത്തിന്റെ കണ്ണിൽ ഏറ്റവും വലുതും അല്ലെങ്കിൽ നിസ്സാരവുമായ ഒരാൾ ആണെങ്കിലും കർത്താവ് ഒരിക്കലും മറക്കില്ല, ഒരാളെപ്പോലും! തുടർച്ചയായ രക്തസ്രാവപ്രശ്നമുള്ള, സമൂഹത്തിൽ നിരസിക്കപ്പെട്ട ഒരു സ്ത്രീയേ, സുഹൃത്തുക്കളും കുടുംബാംഗങ്ങളും പന്ത്രണ്ട് വർഷമായി അശുദ്ധയായി കണ്ടിരുന്നവൾ. അവരെ വെറും ഒരു അഴുക്കായി കണക്കാക്കി, ഒറ്റയ്ക്ക് ഉപേക്ഷിക്കപ്പെട്ടിരുന്നു. യേശു പട്ടണത്തിലേയ്ക്ക് വരുന്നതുവരെ അവൾക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്നു. എന്നാൽ എല്ലാം മറന്ന് അവൾ കർത്താവിന്റെ വസ്ത്രത്തിന്റെ തൊങ്ങലിലെങ്കിലും തൊട്ടു സുഖം പ്രാപിക്കുവാൻ തീരുമാനിച്ചു. അവനെ തൊട്ടപ്പോൾ യേശു ശ്രദ്ധിച്ചു, കാരണം യേശു ഒരിക്കലും ഒരാളെപ്പോലും വിട്ടുകളയുന്നില്ല. ഇന്ന് താങ്കൾക്ക് ആരുമില്ലാ എന്ന് തോന്നുന്നുവെങ്കിൽ ഈ യേശുവിനെ ഒന്ന് തൊടുക അവൻ ഒരിക്കലും ഉപേക്ഷിക്കുകയില്ല.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു. ഞാൻ ഓരുനാളും അനാഥരായിതീരാതെ അങ്ങ് എന്നെ ചേർത്തുകൊള്ളുമാറാകേണമേ. ആമേൻ
