Uncategorized

“യേശു ഒരു വ്യക്തിയെയും കൈവിടുന്നില്ല”

വചനം

ലൂക്കോസ് 8 : 46

യേശുവോ: “ഒരാൾ എന്നെ തൊട്ടു; എങ്കൽനിന്നു ശക്തി പുറപ്പെട്ടതു ഞാൻ അറിഞ്ഞു” എന്നു പറഞ്ഞു.

നിരീക്ഷണം

യേശുക്രിസ്തുവിനെ ജനങ്ങള്‍ തിക്കിതിരക്കിക്കൊട്ടിരിക്കുമ്പോള്‍ യേശു ചോദിച്ചു എന്നെ തൊട്ടത് ആര്? ആരോ എന്നെ സ്പർശിച്ചതായി എനിക്ക് മനസ്സിലായി എന്ന് യെശു പറഞ്ഞു. എന്നാൽ യേശുവിന്റെ ശിഷ്യന്മാർ ചോദിച്ചു യേശുവേ ഇങ്ങനെ ചോദിക്കുന്നത് എന്ത്?  എല്ലാവരും അങ്ങയെ തൊടുന്നുണ്ടല്ലോ, എന്നാൽ യേശുവിന് മനസ്സിലായി രക്തസ്രവമുള്ള സ്ത്രി തന്നെ തൊട്ടു എന്നും അവള്‍ക്ക് സൗഖ്യം വന്നു എന്നും.

പ്രായോഗികം

യേശു ഒരാളെപ്പോലും കാണാതെ പോകുന്നില്ല എന്ന് ഈ സംഭവത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. ഇന്ന് അനേകരെ റോടിന് അരികെ തള്ളയിടുകയോ അവരെ മാറ്റി നിർത്തുകയോചെയ്യുന്ന സമ്പന്നരെയും പ്രബലരേയും നമുക്ക് കാണുവാൻ കഴിയും അങ്ങനെ യേശുവിനെക്കുറിച്ച് ഒരിക്കലും പറയുവാൻ കഴിയുകയില്ല. ഈ സമൂഹത്തിന്റെ ദൃഷ്ടിയിൽ എറ്റവുപം നിസ്സാരമായ വ്യക്തിയെപ്പോലും യേശു ഒരിക്കലും മറക്കുകയില്ല! ഒരു വ്യക്തിയെപ്പോലും മറക്കുകയില്ല എന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.  സമൂഹം നിരസിച്ചതും തുടർച്ചയായി രക്തസ്രവമുള്ളതുമായ ഒരു സ്ത്രീയെ യേശു നിരസിക്കുന്നില്ല. എന്നാൽ അവളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പന്ത്രണ്ട് വർഷമായി അവളെ അശുദ്ധയായി കാണുകയും അവളെ ഒറ്റപ്പെടുത്തുകയും, മാറ്റി നിർത്തുകയും ചെയ്തു. യേശു അതുവഴി കടന്നു പോകുന്നതുവരെ അവള്‍ക്ക് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരുന്നു. എന്നാൽ ആവള്‍ സർവ്വ വിശ്വാസവും സംഭരിച്ച് യേശുവിനെ കാണുവാനും അവനെ ഒന്ന് തൊടുവാനും ധൈര്യം കാണിച്ചു. യേശുവിനെ അവള്‍ സ്പർശിച്ചപ്പോള്‍ യേശു ശ്രദ്ധിച്ചു കാരണം യേശു ഒരാളെപ്പോലും കൈവിടുകയില്ല. ഇന്ന താക്കളെ എല്ലാവരും ഉപേക്ഷിച്ചനിലയിൽ പോകുന്നുവെങ്കിൽ യേശുവിനെ ഒന്ന് സ്പർശിക്കൂ നിങ്ങളെ അവൻ കൈവിടുകയില്ല.

പ്രാർത്ഥന

പ്രീയ യേശുവേ,

എല്ലാപേരും എന്നെ തള്ളിക്കളഞ്ഞപ്പോള്‍ എന്നെ രക്ഷിച്ചതിന് നന്ദി. അങ്ങയെ ഒരിക്കലും വേർപിരിയാതെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ