“രാവിലെ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ”
വചനം
മർക്കോസ് 1 : 35
അതികാലത്തു ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തു ചെന്നു പ്രാർത്ഥിച്ചു.
നിരീക്ഷണം
യേശുക്രിസ്തു തന്റെ ജീവിതത്തിൽ ഒരു പ്രാവർത്തീകമാക്കിയ ഒരു കാര്യമാണിത്. യേശുവിനെ അറിയാവുന്ന മറ്റ് സുവിശേഷ എഴുത്തുകാരും ഇപ്രകാരം എഴുതിയിട്ടുണ്ട്. യേശു അതിരാവിലെ എഴുന്നേൽക്കുന്ന ആളായിരുന്നു എന്നും പിതാവുമായി സംസാരിക്കുവാൻ കഴിയുന്ന ഏകാന്തതയുടെ സമയമാണ് പ്രഭാതമെന്നും യേശു കണ്ടെത്തിയിരുന്നു.
പ്രായോഗീകം
യേശുവിനോടൊപ്പം പ്രാർത്ഥനയിൽ ചിലവഴിക്കുവാൻ ആവശ്യമായ ഏകാന്തത നൽകുവാൻ അതിരാവിലെ അല്ലാതെ മറ്റൊരു സമയവും പര്യാപ്തമല്ലെന്നതാണ് സത്യം. കാരണം, ആ സമയം അപൂർവ്വമായി മാത്രമേ ഫോൺ വിളി വരുകയുള്ളൂ. ആകയാൽ യേശുവും നാമുമായി കൂടിചേരുന്ന സൂരേയാദയം എത്ര മനോഹരമാണ്! പ്രാർത്ഥന ആയിരിക്കണം നമ്മുടെ ജീവിത്തിന്റെയും നമ്മുടെ കുടുംബത്തിന്റെയും നാം ആയിരിക്കുന്ന ചുറ്റുപാടിന്റെയും ശക്തി. നാം പ്രാർത്ഥിക്കുമ്പോൾ യേശുവിന്റെ ശബ്ദം ഒരു മനുഷ്യന്റെ ശബ്ദം പോലെ നാം കേട്ടില്ല എങ്കിലും, യേശു നമ്മുടെ പ്രാർത്ഥന കേട്ടു എന്നും അതി കൃത്യമായി ഉത്തരം നൽകുമെന്നും എല്ലാ ദിവസവും നമുക്ക് ബോധ്യമുണ്ടായിരിക്കണം. നമ്മുടെ സൃഷ്ടാവിനോട് സംസാരിച്ചതിനാൽ നമ്മുിടെ ജീവിതം വീണ്ടും ശരിയായ പാതയിലാണെന്ന ഒരു തോന്നാൽ നമുക്ക് ഉണ്ടാകും. അത് സംഭവിക്കാത്ത ദിവസങ്ങളും നമുക്ക് ഉണ്ടാകാം. കാരണം, ചിലപ്പോൾ മറ്റു സമയങ്ങളായിരിക്കും നാം പ്രർത്ഥിക്കുവാൻ തിരഞ്ഞെടുത്തത്. പക്ഷേ വീണ്ടും നാം യേശു ചെയ്തുപോലെ അതിരാവിലെ പ്രാർത്ഥിക്കുമ്പോൾ ആ പ്രർാത്ഥന ഏറ്റവും നന്ദായി പ്രാവർത്തീകമായി എന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. ആകയാൽ രാവിലെ ആദ്യം തന്നെ ഞാൻ പ്രാർത്ഥിക്കും എന്ന് തീരുമാനിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്നും അതിരാവിലെ പ്രാർത്ഥനയിൽ അങ്ങുമായി സംസാരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
