“രൂപാന്തരപ്പെടാനായുളള വെല്ലുവിളി”
വചനം
“ഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊള്‍വിൻ.”
നിരീക്ഷണം
അപ്പോസ്തലനായ പൌലോസ് ഫിലിപ്പിയയിലെ സഭയ്ക്ക് കത്ത് എഴുതി അവസാനിപ്പിക്കുപ്പോള്‍ വീണ്ടും രൂപാന്തരപ്പെടാനായി ഓർമ്മിപ്പിക്കുന്നു. ക്രിസ്തുവിന്റെ പുതിയ അനുയായികള്‍ നേരിടുന്ന ഏറ്റവും വലീയ വെല്ലുവിളികളിലൊന്ന് ജീവിതത്തെക്കുറിച്ചുളള അവരുടെ പഴയ ചിന്താഗതിയിൽ നിന്നും ക്രിസ്തുവിലൂടെയുളള പുതിയ ജീവിതത്തെ മാറ്റുവാൻ ശ്രമിക്കുക എന്നതാണ്. രൂപാന്തരപ്പെട്ട ജീവിതം ഒന്നു തിരിഞ്ഞു നോക്കിയാൽ ക്രീസ്തീയ ജീവിതം പഴയ ജീവിതത്തെക്കാള്‍ എത്രയോ വളരെ മികച്ചതാണെന്ന് മനസിലാക്കാം.
പ്രായോഗികം
ഈ തിരുവചനം ധ്യാനിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാകുന്നു-നമ്മുടെ ചിന്താഗതിക്ക് മാറ്റം വരുത്താനോ പുനർ നിർമ്മിക്കാനോ കഴിയും. അപ്പോസ്തലനായ പൌലോസ് ഈ വെല്ലുവിളിയെക്കുറിച്ച് പറഞ്ഞ് പൂർത്തിയാക്കുമ്പോള്‍, ഈ ഒരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുക എന്നല്ല പകരം “ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക!” എന്നാണ്. ഇത് വേണമെങ്കിൽ ചെയ്യുക എന്ന ഉദാരമനോഭാവം അല്ല പകരം അതൊരു നിർദ്ദേശമായാണ് പറയുന്നത്.
എങ്ങനെ നമ്മുടെ ചിന്താഗതിമാറ്റാം? ഒന്നാമതായി, ക്രിസ്തുവിൽ ആയവരുടെ ഉള്ളിൽ ക്രിസ്തു വസിക്കുന്നു, അതിനാൽ ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് എല്ലാം സാധ്യമാണ്. രണ്ടാമതായി, ഒരു പുതീയ സ്രിഷ്ടിയായി മാറിയാലും പഴയ ചിന്ത മടങ്ങിവരുവാൻ സാധ്യതയുണ്ട്. ആയതിനാൽ, ചിന്തയും, സംസാരവും മാറ്റണം. പകരം പുതിയ രീതിയിൽ, അഥവാ വചനാടിസ്ഥാനത്തിൽ ചിന്തിക്കുവാനും സംസാരിക്കുവാനും തുടങ്ങണം. അങ്ങനെ വെല്ലുവിളികളെ നേരിടണം. ഇതാണ് പൌലോസ് നിർദ്ദേശിക്കുന്നത്. പുനർ രൂപാന്തരപ്പെടാനുളള സാഹചര്യങ്ങളെ ഉപേക്ഷിക്കരുത്. പഴയ ശീലങ്ങള്‍ ഇല്ലാതാക്കാനും പുതിയ ശീലങ്ങള്‍ നേടിയെടുക്കാനും സമയമെടുത്തേക്കും. പരിശുദ്ധാത്മാവിന്റെ സഹായത്താൽ, “രൂപാന്തരപ്പെടാനായുളള വെല്ലുവിളി” ഏറ്റെടുക്കുവാൻ കഴിയും. അതിനുവേണ്ടി നിരന്തരം മനസ്സുപുതുക്കി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കണം.
പ്രാർത്ഥന
കർത്താവേ,
അങ്ങയെ ഞാൻ പിൻതുടരുന്നു അതുപോലെ ഓരോ ദിവസവും “രൂപാന്തരപ്പെടാനുളള വെല്ലുവിളി” ഞാൻ ഏറ്റെടുക്കുന്നു. പ്രലോഭനം എല്ലായിപ്പോഴും എന്റെ അടുത്തുണ്ട് ആയതിനാൽ അവയെ തരണം ചെയ്യാൻ എന്നെ സഹായിക്കേണമേ. ആമേൻ